Image

മലമ്പുഴ ജില്ലാ,താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്ററൊരുക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി അനുവദിച്ച്‌ അച്ചുതാനന്ദന്‍

Published on 27 March, 2020
മലമ്പുഴ ജില്ലാ,താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്ററൊരുക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി അനുവദിച്ച്‌ അച്ചുതാനന്ദന്‍

മലമ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മലമ്പുഴ നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ടി, എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അനുവദിച്ച്‌ വിഎസ് അച്ചുതാനന്ദന്‍.


ഒരു കോടി രൂപ അടിയന്തരമായി വിനിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലാ കളക്റ്റര്‍ക്ക് വിസ് നിര്‍ദേശം നല്‍കി. 


ജില്ലാ താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കുന്നതിനും മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് പരിചരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും വേണ്ടി തുക വിനിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലാണ് വിഎസ് ഇക്കാര്യം വ്യക്തമാക്കിയത്.


ഫേസ്ബുക്ക് പോസ്റ്റ്:

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മലമ്ബുഴ നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ടി, എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ അടിയന്തരമായി വിനിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലാ കളക്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


ജില്ലാ താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കുന്നതിനും മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിചരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും വേണ്ടി തുക വിനിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തക്കവണ്ണം തയ്യാറെടുപ്പ് നടത്തേണ്ട സന്ദര്‍ഭമാണിത്. അസൗകര്യങ്ങള്‍ സഹിച്ച്‌, വീട്ടില്‍ത്തന്നെ കഴിയുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക