Image

കോവിഡ് 19 മൂലം മരിച്ച റിട്ട. നഴ്‌സിന്റെ സഹോദരിയും മരണത്തിന് കീഴടങ്ങി

പി പി ചെറിയാന്‍ Published on 27 March, 2020
കോവിഡ് 19 മൂലം മരിച്ച റിട്ട. നഴ്‌സിന്റെ സഹോദരിയും മരണത്തിന് കീഴടങ്ങി
ഷിക്കാഗോ: ഇല്ലിനോയ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ച ആദ്യ സ്ത്രീ-റിട്ടയേര്‍ഡ് നഴ്‌സിന്റെ സഹോദരി വാണ്ട ബെയ്ലി (63) അതേ വൈറസിനാല്‍ മാര്‍ച്ച് 25 ബുധനാഴ്ച അന്തരിച്ചതായി കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് സ്ഥിരീകരിച്ചു. ഒന്‍പതംഗ കുടുംബത്തിന്റെ ഫ്രീസണ്‍ (61) റിട്ടയേര്‍ഡ് നഴ്‌സസ് മാര്‍ച്ച് 16 നാണ് മരിച്ചത്. ഇരുവരുടേയും സംസ്‌ക്കാര ചടങ്ങുകള്‍ ഒന്നിച്ചു നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വേയ്ഗണ്‍ ഫൂണറല്‍ ഹോമില്‍ നടന്നു വരുന്നു. മരിച്ച ഇരുവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.
ഇതിനിടയില്‍ ഇല്ലിനോയ് സംസ്ഥാനത്ത് വ്യാഴാഴ്ച (മാര്‍ച്ച് 26ന്) പുതിയ 673 കേസുകള്‍ കൂടി കണ്ടെത്തി. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 2,538 ആയി ഉയര്‍ന്നു. 26 മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായതായി ഔദ്യോഗീക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയത്.
ഫെഡറല്‍ ഉത്തരവനുസരിച്ചുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലിനോയ് സംസ്ഥാനത്തും നിലവിലുണ്ട്. സാമൂഹിക അകലം സൂക്ഷിക്കുന്നതും, കൂട്ടങ്ങള്‍ ഒഴിവാക്കുന്നതും ശുചീകരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ഡോക്ടറെ കാണുന്നതും കൃത്യമായി പാലിച്ചാല്‍ ഒരു പരിധിവരെ കൊറോണ വൈറസിനെ തടയുന്നതിന് കഴിയുമെന്നാണ് അധികൃതര്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക