Image

ജനങ്ങളുടെ ബോറടി മാറ്റാന്‍ നാളെ മുതല്‍ രാമായണം സീരിയല്‍ പുനസംപ്രേഷണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 27 March, 2020
ജനങ്ങളുടെ ബോറടി മാറ്റാന്‍ നാളെ മുതല്‍ രാമായണം സീരിയല്‍ പുനസംപ്രേഷണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍

മുംബൈ: രാമായണം പരമ്പര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍.

രാവിലെ 9 മുതല്‍ 10 വരെ ഒരു എപ്പിസോഡും രാത്രി 9 മുതല്‍ 10 വരെ അടുത്ത എപ്പിസോഡും സംപ്രേഷണം ചെയ്യും. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക