Image

മനുഷ്യഭ്രൂണം വില്‍പനയ്ക്ക്; ബ്രിട്ടീഷുകാരന്‍ പിടിയില്‍

Published on 21 May, 2012
മനുഷ്യഭ്രൂണം വില്‍പനയ്ക്ക്; ബ്രിട്ടീഷുകാരന്‍ പിടിയില്‍
ബാങ്കോക്ക്: ചിക്കന്‍ ഫ്രൈ പോലെ സ്വര്‍ണ കടലാസില്‍ പൊതിഞ്ഞ് മനുഷ്യഭ്രൂണം വില്‍പ്പനയ്ക്കു വയ്ക്കുക. മനുഷ്യന്റെ ക്രൂരതയ്ക്കു പരിധികളില്ലെന്ന് തെളിയിക്കുകയാണ് 28കാരനായ ചൌ ഹോക് കുയിന്‍. മനുഷ്യഭ്രൂണം ആവശ്യക്കാര്‍ക്ക് വിറ്റ് ലക്ഷങ്ങള്‍ സാമ്പാദിക്കാനുള്ള ശ്രമത്തിനിടെ കുയിന്‍ തായ്ലന്‍ഡിലെ ബാങ്കോക്കില്‍വച്ച് പിടിയിലായി. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത്. ദുര്‍മന്ത്രവാദത്തിനു ഏറെ വേരുകളുള്ള തായ്ലാന്‍ഡില്‍ ആഭിചാരപ്രയോഗത്തിനു വേണ്ടി മനുഷ്യഭ്രൂണം ഉയോഗിക്കുന്നതു പരസ്യമായ രഹസ്യമാണ്. കുയിന്‍ പിടിയിലാകുമ്പോള്‍ ഇയാളുടെ ബാഗില്‍ രണ്ടിനും എട്ടു മാസത്തിനും ഇടയില്‍ വളര്‍ച്ചയെത്തിയ ആറു മനുഷ്യഭ്രൂണങ്ങളാണുണ്ടായിരുന്നത്. സ്വര്‍ണ കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ. ദുര്‍മന്ത്രവാദത്തിനു മനുഷ്യഭ്രൂണം വില്‍ക്കാനുണ്ടെന്ന പരസ്യം വെബ്സൈറ്റില്‍ പ്രചരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് തായ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചൈനാ ടൌണിലെ ഒരു ഹോട്ടലില്‍ നിന്നു കുയിന്‍ വലയിലായത്. 4000 പൌണ്ടിനാണ് (340000 രൂപ) ഇയാള്‍ ഒരു മനുഷ്യഭ്രൂണം വാങ്ങുന്നത്. തായ്വാനിലേയ്ക്കു കടത്തിയ ശേഷം ഇതു വില്‍ക്കുമ്പോള്‍ ആറിരിട്ടി വിലയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. തായ്വാന്‍ വംശജരായ മാതാപിതാക്കള്‍ക്കു ഹോംങ്കോങ്ങില്‍ ജനിച്ച ഇയാള്‍ ബ്രിട്ടീഷ് പൌരനാണ്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കുയിനു ഒരു വര്‍ഷം തടവും 40 പൌണ്ട് പിഴയും ലഭിക്കും. ഈ ശിക്ഷ കൊണ്ട്, ജനിക്കുന്നതിനു മുമ്പ് ലോകത്തിന്റെ ക്രൂരത ഏറ്റുവാങ്ങേണ്ടി വന്ന കുരുന്നു ജീവനു നീതി ലഭിക്കുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക