Image

ടി. പുരുഷോത്തമന്റെ നിര്യാണത്തില്‍ നവയുഗം അനുശോചനം രേഖപ്പെടുത്തി.

Published on 27 March, 2020
ടി. പുരുഷോത്തമന്റെ നിര്യാണത്തില്‍ നവയുഗം അനുശോചനം രേഖപ്പെടുത്തി.
ദമ്മാം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും, കെ എല്‍ ഡി സി ചെയര്‍മാനുമായ ടി പുരുഷോത്തമന്റെ വേര്‍പാടില്‍, നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ ഊര്‍ജ്ജ്വസ്വലനായ പ്രവര്‍ത്തകനായി പൊതു രംഗത്ത് എത്തിയ, ഒരു മികച്ച സംഘാടകനും, ഉജ്വലമായ പ്രസംഗകനുമായ അദ്ദേഹം,  അടിയുറച്ച കമ്മ്യുണിസ്റ്റുകാരനായി  ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചു. വയലാര്‍ സാംസ്‌കാരിക സമിതി ഉള്‍പ്പടെയുള്ള നിരവധി സംഘടനകളുടെ ഭാരവാഹി ആയിരുന്ന അദ്ദേഹം, ദീര്‍ഘകാലം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ആയിരുന്നു. 

അദ്ദേഹത്തിന്റെ മകനായ ജോഷി, സൗദി അറേബ്യയിലെ റിയാദില്‍ ആണ് ജോലി ചെയ്യുന്നത്. അത് വഴി, സൗദിയുടെ പ്രവാസലോകവുമായും അദ്ദേഹം നല്ല ബന്ധം പുലര്‍ത്തിയിരുന്നു. 
അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ സി.പി.ഐയ്ക്കും, ഇടതുപക്ഷ രാഷ്ട്രീയത്തിനും ശക്തനായ ഒരു പോരാളിയെയാണ് നഷ്ടമായതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ടി. പുരുഷോത്തമന്റെ നിര്യാണത്തില്‍ നവയുഗം അനുശോചനം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക