Image

ലോര്‍ഡ്സ് ടെസ്റ്: ഇംഗ്ളണ്ടിന് അഞ്ച് വിക്കറ്റ് ജയം

Published on 21 May, 2012
ലോര്‍ഡ്സ് ടെസ്റ്: ഇംഗ്ളണ്ടിന് അഞ്ച് വിക്കറ്റ് ജയം
ലോര്‍ഡ്സ്: വെസ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇംഗ്ളണ്ടിന് അഞ്ച് വിക്കറ്റ് ജയം. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 193 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ളണ്ട് അലിസ്റര്‍ കുക്ക് (79), ഇയാന്‍ ബെല്‍ (പുറത്താകാതെ 63) എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ജയം സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ 57/4 എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുക്ക്-ബെല്‍ സംഖ്യം 132 റണ്‍സ് നേടി ഇംഗ്ളണ്ട് വിജയം ഉറപ്പിച്ചു. വിന്‍ഡീസിന് വേണ്ടി കീമര്‍ റോച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്കോര്‍ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്: 243, രണ്ടാം ഇന്നിംഗ്സ്: 345. ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ്: 398, രണ്ടാം ഇന്നിംഗ്സ്: 193/5. രണ്ട് ഇന്നിംഗ്സിലുമായി വിന്‍ഡീസിന്റെ 11 വിക്കറ്റ് പിഴുത ഇംഗ്ളണ്ടിന്റെ സ്റുവര്‍ട്ട് ബ്രോഡാണ് മാന്‍ ഓഫ് ദ മാച്ച്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക