ഭീതിജനകമായ പ്രതിസന്ധിയെ ലോകം നേരിടുമ്പോള്‍, സ്വന്തം മാതാപിതാക്കളില്‍ നിന്നും, മക്കളില്‍ നിന്നും അകലം പ്രാപിച്ചു ഒറ്റപെടലുകളിലേക്കു ഓരോരുത്തരും ഉള്‍വലിയൂമ്പോള്‍ , നിങ്ങള്‍, ഡോക്ടര്‍സ്, നഴ്‌സസ് മറ്റു സപ്പോര്‍ട്ടീവ് മെഡിക്കല്‍ ജോലിക്കാര്‍ , നിങ്ങള്‍ , നിങ്ങളാണ് യഥാര്‍ഥ ഹീറോസ്
ഓരോ രോഗികളെയും നിശ്ചയദാര്‍ഢ്യത്തോടെ, സ്‌നേഹവായ്‌പ്പോടെ ചേര്‍ത്തിരുത്തി പരിചരിക്കുമ്പോള്‍ പ്രതീക്ഷയുടെ വാക്കുകള്‍ കൊണ്ട് ആശ്വാസമേകുമ്പോള്‍, നിങ്ങളുടെ നെഞ്ചിലെ തീ ഞങ്ങള്‍ക്ക് കാണാന്‍ കഴിയും ....
നിങ്ങളുടെ പുഞ്ചിരിയില്‍ കിനിയുന്ന സങ്കടകടല്‍ ഞങ്ങള്‍ക്കു കാണാന്‍ കഴിയും...
കുടുബത്തെ ഓര്‍ത്തു കുഞ്ഞു മക്കളെ ഓര്‍ത്തു വിങ്ങുന്ന മനസ്സിന്റെ വേദന ഞങ്ങള്‍ക്ക് വായിക്കാന്‍ കഴിയും .....
ഏറ്റുടുത്ത സങ്കീര്‍ണ്ണമായ ഉത്തരവാദിതം കൃത്യതയോടെ കരുതലോടെ നന്മ പൊഴിയുന്ന മനസ്സോടെ ചെയുമ്പോള്‍ ഓര്‍ക്കുക നിങ്ങളുടെ പിന്നില്‍ ഒരായിരം പ്രാര്‍ത്ഥനനിരതമായ കണ്ണുകള്‍ ഉണ്ട് !
ആ പ്രാര്‍ത്ഥന അതു മാത്രം മതി നിങ്ങള്‍ ഇതിനെ അതിജീവിക്കാന്‍ !
സ്വജീവന്‍ പണയം വച്ച് നിങ്ങള്‍ കാണിക്കുന്ന ആത്മാര്‍ദ്ധമായാ ഈ സേവന സന്നദ്ധത അതാണ്
ലോകം ഇനി സ്മരിക്കുക
നിങ്ങളുടെ ഊര്‍ജസ്വലത അതാണ് ഇനി ലോകം വാഴ്ത്തിപ്പാടുക
കാരണം എല്ലാ നിസ്സഹായഹമായ കണ്ണുകളും നിങ്ങളുടെ മുഖതെക്കു മാത്രമാണ് അവിടെ യാണ് ഒരിത്തിരി നിറവെട്ടം മുനിഞ്ഞു കത്തുന്നത് !
പ്രതീക്ഷയുടെ വാക്കുകള്‍ മന്ദസ്മിതം പൊഴിക്കുന്നത് ..
ലോകമെമ്പാടും അഹോരാത്രം നിസ്വാര്‍ത്ഥമായി ജോലി ചെയുന്ന എന്റെ പ്രിയ പെട്ട മലയാളി സഹോദരങ്ങള്‍ക്കും ലോകത്തെമ്പാടും ഉള്ള മെഡിക്കല്‍ സേവകര്‍ക്കും ബിഗ് സല്യൂട്ട് ! നിങ്ങളാണ് ഹീറോസ്
ഒപ്പം ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും എന്റെ സ്‌നേഹാഞ്ജലി പ്രാര്‍ത്ഥന ! അതിജീവിക്കും നമ്മള്‍ ഇതിനെയും
പ്രാര്‍ത്ഥനയോടെ ,
ജോയ്‌സ് തോന്നിയാമല