Image

പോലീസ് മര്യാദ വിടരുത്; അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി

Published on 26 March, 2020
പോലീസ് മര്യാദ വിടരുത്; അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി
തിരുവനന്തപുരം : പരിശോധനയ്ക്കിടെ പൊലീസ് പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും 
ഉത്തരവാദികളാക്കി കര്‍ശന നടപടിയെടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അത്തരം സംഭവങ്ങള്‍ ഒരു 
സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഓഫിസര്‍മാര്‍ക്കും ആണെന്ന് അദ്ദേഹം വ്യക്തമാക്കി. 

പാല്‍ വിതരണക്കാര്‍, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളില്‍ പൊലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ബേക്കറിയും മരുന്നുകടകളും പൊലീസ് അടപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 

അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തില്‍ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാല്‍ ദൃഢമായും പെരുമാറേണ്ടത് ഓരോ പൊലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് ഡിജിപി ഓര്‍മ്മിപ്പിച്ചു. പൊലീസുകാര്‍ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാരെയും പാവപ്പെട്ടവരേയും സഹായിക്കാന്‍ പൊലീസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Join WhatsApp News
josecheripuram 2020-03-26 19:58:58
"Don't light your Beedi when someones ASS is on fire."
Live Chat 2020-03-26 20:48:26
E malayalee should have a 'Live chat' unedited- active all the time- your thoughts.- naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക