Image

പൃഥ്വിരാജ് ചിത്രം ആടുജീവിതം ജോര്‍ദാനില്‍ ചിത്രീകരണം തുടരുന്നു; ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

Published on 26 March, 2020
പൃഥ്വിരാജ് ചിത്രം ആടുജീവിതം ജോര്‍ദാനില്‍ ചിത്രീകരണം തുടരുന്നു; ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജോര്‍ദാനിലാണ്. കോവിഡ് 19 സഹചര്യത്തില്‍ മലയാളത്തില്‍ നിന്ന് ചിത്രീകരണം നടക്കുന്നത് ഈ ഒരു ചിത്രം മാത്രമാണ്. ജോര്‍ദാനില്‍ ആയതിനാല്‍ ആണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. കൊവിഡ് രാജ്യങ്ങളില്‍ വ്യാപിക്കുന്നതിനിടെയായിരുന്നു ആടു ജീവിതത്തിന്റെ ചിത്രീകരണം വിദേശത്ത് നടന്നത്. ജോര്‍ദാനിലായിരുന്നു ചിത്രീകരണം. നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവരാണ് അവിടെ ഉള്ളത്. ജോര്‍ദാന്‍ ഗവണ്‍മെന്റിന്റെ അനുമതിയോടെ വാദിറം  മരുഭൂമിയില്‍ ആയിരുന്നു ചിത്രീകരണം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. അതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി.

ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു. അതോടെ സംവിധായകന്‍ ആന്റോ ആന്റണി എംപിയെ ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നുവെന്നാണ് വാര്‍ത്ത. അടുത്തമാസം 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്.

ചിത്രത്തിനായി മൂന്ന് മാസം അവധിയെടുത്ത് വണ്ണം കുറച്ചാണ് താരം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. 30 കിലോയോളം കുറച്ചാണ് താരം ഇതില്‍ അഭിനയിക്കുന്നത്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച നോവലായ 'ആടുജീവിതം' സിനിമയാകുമ്പോള്‍ ചിത്രം എത്താന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. അതിനെ എത്രത്തോളം മികച്ചതാക്കാന്‍ പറ്റുമോ അത്രയും മികച്ചതാക്കാന്‍ ആണ് പൃഥ്വിയുടെ ശ്രമം.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക