Image

ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു: 24 മരണം സ്ഥിരീകരിച്ചു, 25-ലേറെ പേര്‍ക്ക്‌ പരിക്ക്‌

Published on 21 May, 2012
ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു: 24 മരണം സ്ഥിരീകരിച്ചു, 25-ലേറെ പേര്‍ക്ക്‌ പരിക്ക്‌
ഹൈദരാബാദ്‌: ആന്ധ്രാപ്രദേശിലെ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 24 പേര്‍ മരിച്ചതായും 25-ലേറെ പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ട്‌.
ആന്ധ്രാപ്രദേശിലെ പെന്നികോണ്ടയ്‌ക്കു സമീപമാണ്‌ പാസഞ്ചര്‍ ട്രെയിനും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചത്‌. ബാംഗളൂരില്‍ നിന്നു ഹോസ്‌പെറ്റിലേയ്‌ക്കു പോകുന്ന ഹംപി എക്‌സ്‌പ്രസും മറ്റൊരു ചരക്കു തീവണ്‌ടിയും തമ്മിലാണ്‌ കൂട്ടിയിടിച്ചത്‌.

പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നും ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്‌തു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഹംപി എക്‌സ്‌പ്രസിന്റെ മൂന്നു ബോഗികള്‍ പാളംതെറ്റി. പാളം തെറ്റിയ ബോഗികള്‍ക്കു തീപിടിച്ചതായും റിപ്പോര്‍ട്ടുണ്‌ട്‌. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. അര്‍ധരാത്രിയോടെയാണ്‌ അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക