Image

ഒബാമയുടെ ഇലക്ഷന്‍ കാമ്പയിനിലേക്ക്‌ വോളണ്ടീയേഴ്‌സിനെ തെരഞ്ഞെടുക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 21 May, 2012
ഒബാമയുടെ ഇലക്ഷന്‍ കാമ്പയിനിലേക്ക്‌ വോളണ്ടീയേഴ്‌സിനെ തെരഞ്ഞെടുക്കുന്നു
ഷിക്കാഗോ: പ്രസിഡന്റ്‌ ഒബാമയുടെ നവംബറില്‍ നടക്കുന്ന ഇലക്ഷന്‍ കാമ്പയിനിലേക്ക്‌ വോളണ്ടീയേഴ്‌സ്‌, ഫീല്‍ഡ്‌ ഓര്‍ഗനൈസേഴ്‌സ്‌, ഫീല്‍ഡ്‌ ഡപ്യൂട്ടി ഡയറക്‌ടേഴ്‌സ്‌, ഫീല്‍ഡ്‌ ഡയറക്‌ടേഴ്‌സ്‌ എന്നിവരെ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്ന്‌ റിക്രൂട്ട്‌ ചെയ്യുന്നതായി ഇന്തോ- അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു.

ഇന്തോ- അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ മുന്‍കൈ എടുത്ത്‌ നടത്തുന്ന ഈ റിക്രൂട്ട്‌മെന്റ്‌ ഷിക്കാഗോയിലുള്ള ഒബാമയുടെ കാമ്പയിന്‍ ഹെഡ്‌ ക്വാര്‍ട്ടറില്‍ ആയിരിക്കും ഇന്റര്‍വ്യൂ നടക്കുക. ഫീല്‍ഡ്‌ ഓര്‍ഗനൈസേഴ്‌സ്‌, ഫീല്‍ഡ്‌ ഡപ്യൂട്ടി ഡയറക്‌ടേഴ്‌സ്‌, ഫീല്‍ഡ്‌ ഡയറക്‌ടേഴ്‌സ്‌ എന്നീ ജോലികള്‍ക്ക്‌ പ്രത്യേക ശമ്പളം നല്‍കുന്നതാണ്‌. ഈ ജോലികള്‍ക്ക്‌ മുമ്പ്‌ ഇലക്ഷന്‍ കാമ്പയിനില്‍ ജോലിചെയ്‌തവര്‍ക്ക്‌ മുന്‍ഗണന നല്‍കുന്നതാണ്‌.

വോളണ്ടീയേഴ്‌സിന്‌ യാതൊരു മുന്‍പരിചയവും ആവശ്യമില്ല. മലയാളികളായ കോളജ്‌ കുട്ടികള്‍ക്ക്‌ സമ്മര്‍ ജോബ്‌ ആയി സൈന്‍ അപ്പ്‌ ചെയ്യാവുന്നതാണ്‌. വൈറ്റ്‌ ഹൗസ്‌ പൊളിറ്റിക്കല്‍ ഡയറക്‌ടര്‍ ജെറോഡ്‌ ബെര്‍ന്‍സ്റ്റണ്‍, ഒബാനയുടെ ഇലക്ഷന്റെ ഇല്ലിനോയിസിലെ ചുക്കാന്‍ പിടിക്കുന്ന ആന്‍ഡ്രൂ കാറ്റ്‌സ്‌, ഐ.എ.ഡി.ഒ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവരാണ്‌ റിക്രൂട്ട്‌മെന്റ്‌ നടത്തുന്നത്‌. താത്‌പര്യമുള്ളവര്‍ തങ്ങളുടെ അപേക്ഷ gladsonvarghese8@gmail.com-ലേക്ക്‌ ഇമെയില്‍ ചെയ്യുക.
ഒബാമയുടെ ഇലക്ഷന്‍ കാമ്പയിനിലേക്ക്‌ വോളണ്ടീയേഴ്‌സിനെ തെരഞ്ഞെടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക