Image

ഹോളിവുഡ് ചിത്രം ജംഗിള്‍ ക്രൂസ്: പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

Published on 26 March, 2020
ഹോളിവുഡ് ചിത്രം ജംഗിള്‍ ക്രൂസ്: പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

റിലീസിനൊരുങ്ങുന്ന അമേരിക്കന്‍ സാഹസിക ചിത്രമാണ് ജംഗിള്‍ ക്രൂസ്. ഡിസ്‌നിയുടെ അതേപേരിലുള്ള കോമിക്‌സിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം മൈക്കല്‍ ഗ്രീന്‍, ഗ്ലെന്‍ ഫിക്കറ, ജോണ്‍ റിക്വ, ജെ. ഡി. പെയ്ന്‍, പാട്രിക് മക്കേ എന്നിവരുടെ തിരക്കഥയില്‍ ജൗമി കോലറ്റ്-സെറ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 


ചിത്രത്തില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട് എന്നിവര്‍ പ്രധാന താരങ്ങളായി അഭിനയിക്കുന്നു. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഫ്രാങ്ക് എന്ന റിവര്‍ ബോട്ട് ക്യാപ്റ്റന്‍ ഒരു ശാസ്ത്രജ്ഞനെയും അവരുടെ സഹോദരനെയും ഒരു കാട്ടിലേക്ക് കൊണ്ടുപോകുന്നു. 


കാട്ടില്‍ മൂവരും അപകടകരമായ വന്യമൃഗങ്ങള്‍ക്കും ജര്‍മ്മന്‍ പര്യവേഷണത്തിനും എതിരായി പോരാടണം.ഡ്വെയ്ന്‍ ജോണ്‍സണ്‍,ഡാനി ഗാര്‍സിയ,ഹിറം ഗാര്‍സിയ,ബ്യൂ ഫ്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2020 ജൂലൈ 24 ന് ചിത്രം റിലീസ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക