മുത്തുകുമാരന്‍ സംവിധാനം ചെയ്ത് ഷമീം ഇബ്രഹാം നിര്‍മ്മിക്കുന്ന തമിഴ് റൊമാന്റിക് ചിത്രമാണ് കന്നി രാസി. വരലക്ഷ്മി ശരത്കുമാര്‍, വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാര്‍. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു.
ശെല്‍വകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പാണ്ഡ്യരാജന്‍, യോഗി ബാബു, കാളി വെങ്കട്ട്, റോബോ ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് രാജ മുഹമ്മദ് കൈകാര്യം ചെയ്യുന്നു.