Image

കലാരംഗത്ത് ഉണര്‍വ് പകര്‍ന്ന മനീഷി നാടകോത്സവം ആസ്വാദ്യ മധുരമായി

ജോര്‍ജ്‌ നടവയല്‍ Published on 21 May, 2012
കലാരംഗത്ത് ഉണര്‍വ് പകര്‍ന്ന മനീഷി നാടകോത്സവം ആസ്വാദ്യ മധുരമായി
ന്യൂജേഴ്‌സി, ടീനെക്ക്‌: പ്രമേയം, ഇഫക്ടസ്‌, അവതരണം, ശബ്ദം, ഭാവം, ചലനം എന്നീ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മനീഷി രണ്ടാം ദേശീയ നാടകോത്സവത്തില്‍ ഫിലഡല്‍ഫിയാ നവഭാവനയുടെ `യയാതി' ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചിട്ടു. നല്ല നാടകത്തിന്‌ മണിലാല്‍ മത്തായി ഏര്‍പ്പെടുത്തിയ `മനീഷി എവര്‍ റോളിംഗ്‌ ട്രോഫി ഫോര്‍ ബെസ്റ്റ്‌ ഡ്രാമ' `യയാതി'യുടെ സംവിധായകന്‍ മനോജ്‌ ലാമണ്ണിലും ടീമും നെഞ്ചോടടുപ്പിച്ചു.

`മനീഷി-മെറ്റ്‌ലൈഫ്‌ അവാര്‍ഡ്‌ ഫോര്‍ വ്യൂവേഴ്‌സ്‌ ചോയിസ്‌ ബെസ്റ്റ്‌ ഡ്രാമ `അമ്മായാണ്‌ ഭൂമി' എന്ന നാടകം അവതരിപ്പിച്ച
ന്യൂയോര്‍ക്കിലെ പൂജാ ആര്‍ട്‌സ്‌? നേടി. മനീഷി-ഏഷ്യാനെറ്റ്‌ യൂ എസ്സ്‌ ഏ അവാര്‍ഡ്‌ ഫോര്‍ ബെസ്റ്റ്‌ ഡയറക്ടര്‍ ഷാജൂ പനയ്‌ക്കലാണ്‌ കൈയിലൊതുക്കിയത്‌.

ബെസ്റ്റ്‌ ആക്ടര്‍: ജോര്‍ജ്‌ ഓലിക്കല്‍ (യയാതി), മനീഷി-കേരളാ എക്‌സ്‌പ്രസ്സ്‌ അവാര്‍ഡ്‌ ഫോര്‍ ബെസ്റ്റ്‌ ആക്ടര്‍ ജോര്‍ജ്‌ ഓലിക്കലിന്റെ നാടകസപര്യാ ശീര്‍ഷത്തില്‍ രത്‌നകിരീടമായി. മനീഷി- മലയാളം പത്രം ബെസ്റ്റ്‌ ആക്ട്രസ്സ്‌ അവാര്‍ഡ്‌: ജെസ്സി ജിമ്മി നേടി. (അമ്മയാണ്‌ ഭൂമി), മനീഷി-മലയാളം വാര്‍ത്താ അവാര്‍ഡ്‌ ഫോര്‍ വ}വേഴ്‌സ്‌ ചോയിസ്‌ ബെസ്റ്റ്‌ ആക്ടര്‍: സണ്ണി കല്ലൂപ്പാറ (ദാഹം), പ്രവാസി ആര്‍ട്‌സിനുവേണ്ടി സണ്ണീ കല്ലൂപ്പാറ തുടരുന്ന ഭാവാകാശത്തിലെ സൂര്യബിംബമായി മനീഷി-മലയാളം വാര്‍ത്താ അവാര്‍ഡ്‌., മനീഷി- ഈമലയാളീ അവാര്‍ഡ്‌ ഫോര്‍ വ്യൂവേഴ്‌സ്‌ ചോയിസ്‌ ബെസ്റ്റ്‌ ആക്ട്രസ്സ്‌ അവാര്‍ഡ്‌?സോമി പോളിന്‌ (ഗ്രീന്‍ റൂം) നേടി.

വിഖ്യാത വാഗ്മി ഡോ. എം വി പിള്ളയുടെ നേതൃത്വത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോര്‍ജ്‌ ജോസഫ്‌, ശാസ്‌ത്രജ്ഞന്‍ പ്രൊഫ. ഡോ. ജോയ്‌ കുഞ്ഞാപ്പു, പ്രശസ്‌ത നര്‍ത്തകി കൃഷണ വേണി, വര്‍ഗീസ്‌ ചുങ്കത്തില്‍ എന്നിവരായിരുന്നു ജഡ്‌ജുമാര്‍. മനീഷി ഡയറക്ടര്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ മുഖ്യഅവതാരകനായി. യയാതി, അമ്മയാണ്‌ ഭൂമി, മഹത്വമെവിടെ , ഗ്രീന്‍ റൂം, ദാഹം, നാടകം, പെരുന്തച്ചന്‍, ബ്യൂട്ടീ കണ്ടസ്റ്റ്‌, ഉദ്വേഗം, മഴയാണ്‌ മഴ എന്നി പത്തു നാടകങ്ങളാണ്‌ രംഗമടക്കി വാണത്‌.

മനീഷി-ജയ്‌ഹിന്ദ്‌ ടി വി യൂ എസ്സ്‌ ഏ സ്‌പെഷ്യല്‍ ജൂറീ അവാര്‍ഡ്‌ ന്യൂജേഴ്‌സി കേരളാ കള്‍ച്ചറല്‍ ഫോറം അവതരിപ്പിച്ച `ഗ്രീന്‍?റൂം' എന്ന നാടക ടീം സ്വന്തമാക്കി.

മനീഷി വ്യൂവേഴ്‌സ്‌ ചോയിസ്‌ അവാര്‍ഡ്‌ ഫോര്‍ ബെസ്റ്റ്‌ കമീഡിയാന്‍ (Comedienne) കൈരളീ ഓഫ്‌ ബാള്‍ടിമോറിന്റെ ബ്യൂട്ടി കണ്ടസ്റ്റിലെ `മത്തിമറിയാമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച?ഷീബാ അലോഷ്യസ്‌ കിരീടമാക്കി. മനീഷി- കേരളാ ടൈംസ്‌ അവാര്‍ഡ്‌ ഫോര്‍ ബെസ്റ്റ്‌ കൊമേഡിയന്‍ വാഷിങ്ങ്‌ടന്‍ ഡി സി. നാടകശാലയുടെ `നാടകം' എന്ന നാടകത്തിലെ `ആനവാരി രാമന്‍ നായരെ' അവതരിപ്പിച്ച വിജയ്‌ പരമേശ്വരന്‍ സ്വന്തം വിജയചിഹ്നമാക്കി.

മനീഷി- കൈരളീ ടി വി യൂ എസ്സ്‌ എ. അവാര്‍ഡ്‌ ഫോര്‍ ബെസ്റ്റ്‌ പ്ലേ റൈറ്റ്‌ `യയാതി' നാടകത്തിന്റെ രചയിതാവ്‌ ടി. എം. ഏബ്രാഹം നേടി. മനീഷി- മലയാളം ടി വി യു എസ്സ്‌ ഏ അവാര്‍ഡ്‌ ഫോര്‍ ബെസ്റ്റ്‌ തീയേറ്റര്‍ ഇഫക്ട്‌സ്‌ ഫ്‌ളോറിഡാ താമ്പയില്‍ നിന്നുള്ള കുയിലാടന്‍ നാടക സമിതി നേടി. പൗലോസ്‌ കുയിലാടന്‍ എന്ന പ്രശസ്‌ത നാടകകലാകാരന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച `പെരുന്തച്ചന്‍' എന്ന നാടകത്തിലെ തീയേറ്റര്‍ ഇഫക്ട്‌സിനാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌.

നാടകങ്ങളില്‍ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിച്ചവര്‍: ജോര്‍ജ്‌ ഓലിക്കല്‍, സണ്ണി കല്ലൂപ്പാറ, ഷാഹി പ്രഭാകര്‍, പൗലോസ്‌ കുയിലാടന്‍, സണ്ണി കുടമാളൂര്‍, ഷാജൂ മാ
ത്യു, എല്‍ദോ പോള്‍, മോഹന്‍ മാവുങ്കല്‍, തോമസ്‌ ജോസ്‌കുട്ടി, അരുണ്‍, ജെറിന്‍ പാലത്തിങ്കല്‍, ജസ്റ്റിന്‍ മാത്യു, രാജേഷ്‌ ലോറന്‍സ്‌, ജോര്‍ജ്‌ നടവയല്‍. മുഖ്യ അഭിനേത്രികള്‍: ജെസ്സി ജിമ്മി, സോമി പോള്‍, ഷീബാ അലോഷ്യസ്‌, നിവിതാ ഗണേശന്‍, ഐശ്വര്യാ ജോര്‍ജ്‌ .

നാടക കലയിലെ നിത്യ നൂതന പരിണാമങ്ങളിലൂടെ `മനുഷ്യനും പ്രകൃതിയും' എന്ന അത്ഭുതത്തെക്കുറിച്ച്‌ ഭാവോജ്ജ്വലിതരാകാന്‍ വേദികള്‍ ഒരുക്കുന്ന മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമായുടെ രണ്ടാമത്‌ ദേശീയ നാടകോത്സവത്തിന്‌ ഒമ്പതു തിരിയിട്ട ഭദ്ര ദീപം തെളിഞ്ഞു. അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കൊളൊവോസ്‌ മെത്രപ്പൊലീത്ത, ഫൊക്കാനാ പ്രസിഡന്റ്‌ ജി. കെ. പിള്ള, വാഗ്മി ഡോ. എം. വി. പിള്ള, ലെജിസ്ലേച്ചര്‍ ആനീ പോള്‍, പ്രശസ്‌ത പത്രപ്രവര്‍ത്തകനും ഈ മലയാളി ചീഫ്‌ എഡിറ്ററുമായ ജോര്‍ജ്‌ ജോസഫ്‌, ശാസ്‌ത്രജ്ഞനും മലയാള സാഹിത്യ നിരൂപകനുമായ പ്രൊഫ. ഡോ. ജോയി കുഞ്ഞാപ്പു, കൈരളീ ടി യൂ എസ്സ്‌ ഏ ഡയറക്ടര്‍ ജോസ്‌ കാടാപുറം, സംഘാടക നിപുണന്‍ ടി എസ്‌ . ചാക്കോ, ഫോമാ ലീഡറും ബഹുസംഘടനാ സാരഥിയുമായ ഡോ. ജെയിംസ്‌ കുറിച്ചി എന്നിവര്‍ ഒരുമിച്ച്‌ ജോസ്‌ പ്രകാശ്‌ സ്‌മൃതി മണ്ഡപത്തിലെ നിലവിളക്കില്‍ അഗ്നിമിഴി കൊളുത്തി.
ന്യൂജേഴ്‌സി കേരളാ കള്‍ച്ചറല്‍ ഫോറം Benjamin Franklin Middle School ഓഡിറ്റോറിയത്തില്‍ സ്വാഗത സംഘമായി പ്രവര്‍ത്തിച്ചു.

ടി എസ്‌ ചാക്കോ, ദേവസ്സി പാലാട്ടി എന്നിവര്‍ ഇവന്റ്‌ പേട്രന്മാരായി. ആതിഥേയ സംഘടനായ കേരളാ കല്‍ച്ചറള്‍ഫോറം സെക്രട്ടറി സജീ മാ
ത്യു ഉദ്‌ഘാടനക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. സിബിച്ചന്‍ ചെമ്പ്‌ളായില്‍, ഷാഹി പ്രഭാകര്‍, വിന്‍സന്റ്‌ ഇമ്മാനുവേല്‍, സുധാ കര്‍ത്താ, അലക്‌സ്‌ തോമസ്‌, ഫീലിപ്പോസ്‌ ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രശസ്‌ത തീയേറ്റര്‍ കലാകാരന്‍ സൂര്യ കൃഷ്‌ണ മൂര്‍ത്തിയും (ചെയര്‍മാന്‍), ഡോ. പീ വീ കൃഷ്‌ണന്‍ നായരും (സെക്രട്ടറി) നേതൃത്വം നല്‍കുന്ന കേരള സംഗീത നാടക അക്കാദമിയില്‍ അഫിലിയേഷനുള്ള മറുനാടന്‍ മലയാളീ നാടക പ്രസ്ഥാനമാണ്‌ മനീഷി.
കലാരംഗത്ത് ഉണര്‍വ് പകര്‍ന്ന മനീഷി നാടകോത്സവം ആസ്വാദ്യ മധുരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക