Image

മാര്‍പാപ്പയുടെ വസതിയില്‍ താമസിച്ചിരുന്ന വത്തിക്കാന്‍ ജീവനക്കാരന് കൊറോണ

Published on 26 March, 2020
മാര്‍പാപ്പയുടെ വസതിയില്‍ താമസിച്ചിരുന്ന വത്തിക്കാന്‍ ജീവനക്കാരന് കൊറോണ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതിയില്‍ താമസിച്ചിരുന്ന വത്തിക്കാന്‍ ജീവനക്കാരന് കൊറോണ. പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈദികനായ ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


 അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2013ല്‍ മാര്‍പാപ്പ പദത്തിലെത്തിയതിനു ശേഷം സാന്റാ മാര്‍ത്ത എന്ന അതിഥിമന്ദിരത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്നത്.


130 ഓളം മുറികളാണ് ഇവിടെയുള്ളത്. എന്നാല്‍ ഇതില്‍ പലതിലും താമസക്കാരില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എണ്‍പത്തിമൂന്നുകാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റ് മുഖാന്തരമാണ് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക