Image

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

Published on 26 March, 2020
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. 


80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷനും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് 50 ലക്ഷത്തിന്‍റെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുമാണ് ആശ്വാസ പാക്കേജിന്‍റെ ഭാഗമായി ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.


ഇതിന് പുറമെ ചെറുകിട വ്യവസായ മേഖലയെ സംരക്ഷിക്കാനുള്ള പ്രഖ്യാപനങ്ങളും കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായി. 


സംഘടിതമേഖലയില്‍ തൊഴിലാളികളുടേയും തൊഴില്‍ദാതാക്കളുടേയും പിഎഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. തൊഴിലാളികള്‍ അടക്കേണ്ട 12% തൊഴില്‍ ഉടമകള്‍ അടക്കേണ്ട 12 % അടക്കം 24% പിഎഫ് വിഹിതവും സര്‍ക്കാര്‍ അടക്കും.


 100 തൊഴിലാളികള്‍ വരെയുളള സ്ഥാപനങ്ങള്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മാത്രവുമല്ല സ്ഥാനപത്തിലെ 90 ശതമാനം തൊഴിലാളികളുടേയും മാസശമ്ബളം 15000 ത്തില്‍ താഴെയുമായിരിക്കണം. മൂന്ന് മാസത്തേക്കാവും ഈ ആനുകൂല്യം ലഭിക്കുക.


ഇപിഎഫില്‍ നിന്നും 75 ശതമാനം തുകയോ മൂന്ന് മാസത്തെ ശമ്ബളത്തിന് തുല്യമായ തുകയോ പിന്‍വലിക്കാന്‍ തൊഴിലാളികളെ അനുവദിക്കും.


 ഇതില്‍ ഏതാണോ കുറവ് ആ തുകയാണ് ലഭിക്കുക്ക. ബില്‍ഡിങ്സ് ആന്‍റ് അദര്‍ കണ്‍ട്രക്ഷന്‍ ആക്‌ട് പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ച്‌ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടും. 31000 കോടി രുപയാണ് ഈ ഫണ്ടില്‍ ഉള്ളത്. 


രജിസ്റ്റര്‍ ചെയ്ത 3.5 കോടി തൊഴിലാളികള്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

അതേസമയം, ധനകാര്യ മന്ത്രി പ്രഖ്യാപിച്ച 50 ലക്ഷത്തിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 20 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ അംഗമാവും. ഭക്ഷ്യസുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന പഖ്യാപനങ്ങളാണ് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഇന്ന് പ്രധാനമായും ​ഉണ്ടായത്.


പ്രധാനമന്ത്രി ലോക് കല്യാണ്‍ യോജന പദ്ധതി വഴി നിലവില്‍ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 5 കിലോ അരിവീതം ലഭിക്കുന്നുണ്ട്. ഇതിന് പുറമെ അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 3 കിലോ അരിയോ ഗോതമ്ബോ നല്‍കും. 


ഇതോടൊപ്പം തന്നെ ഒരു കിലോ പരിപ്പ്, ചെറുപയര്‍ ഇങ്ങനെ ഏതെങ്കിലും പരിപ്പുവര്‍ഗങ്ങളും ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക