Image

സംഘടനാ പ്രവത്തകരോട് സ്നേഹപൂർവം: ജെയിംസ് കൂടൽ, പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

Published on 26 March, 2020
സംഘടനാ പ്രവത്തകരോട് സ്നേഹപൂർവം: ജെയിംസ് കൂടൽ,  പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ
പ്രിയപ്പെട്ട സഹപ്രവർത്തകരെ,
 അത്യന്തം ആപല്‍ക്കരവുമായ സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. കോവിഡ് 19 എന്ന മഹാവിപത്ത് ലോകത്തെ ആകെമാനം ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് പൊതുപ്രവർത്തകരായ  നമ്മൾ ഓരോരുത്തരും സാമൂഹ്യ പ്രതിബദ്ധതയുടെയും സഹജീവി സ്നേഹത്തോടെയും പ്രവർത്തിക്കേണ്ടതാണ്.  രോഗബാധ വരില്ലെന്ന് ഉറപ്പു വരുത്തുന്നതോടൊപ്പം അവ സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയും മുന്‍ കരുതലുമാണ് എല്ലാ പ്രവാസി സംഘടനാ പ്രവർത്തകരും കൈക്കൊള്ളേണ്ടത് .

 നമ്മുടെ എല്ലാ പൊതു പ്രവർത്തകരും ഗവണ്മെന്റും ആരോഗ്യ വകുപ്പും പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾക്ക് തടസം സൃഷ്ടിക്കാതെയുള്ള സേവന പ്രവർത്തനങ്ങൾ മാത്രമേ നടത്താവു .സഹായം ആവിശ്യം  ഉള്ളവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുമ്പോഴും സാമൂഹ്യ അകലം പാലിച്ചിരിക്കണം.  അവശ്യ വസ്തുക്കൾ വാങ്ങുന്നവരും കൊടുക്കുന്നവരും കൈകഴുകി ശുചിത്വം ഉറപ്പുവരുത്തുക. ഈ പ്രതിസന്ധി ഘട്ടത്തിൽ വെറുതെ പേരിനു വേണ്ടി കാട്ടികൂട്ടുന്ന അനാവശ്യമായ പ്രവർത്തനങ്ങളിൽനിന്നും  സ്വയം മാറിനിന്ന് അർത്ഥ പൂർണ്ണമായ പ്രവർത്തനങ്ങൾ , സഹായം ചെയ്യുവാൻ അവസരം മുണ്ടങ്കിൽ നിങ്ങളുടെ സഹജീവികൾക്ക് നിശ്ശബ്ദമായി ചെയ്തു നൽകുക .

 രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് ചുറ്റുമുള്ളവര്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കണം.കര്‍ശനമായ വ്യക്തിശുചിത്വം നമ്മുടെ ദിനചര്യയായി തന്നെമാറ്റണം. രോഗവ്യാപനം ഫലപ്രദമായി തടയുക തന്നെയാവണം നമ്മുടെ ഓരോരുത്തരുടേയും ലക്ഷ്യം. ജാതിയോ,മതമോ,ഭാഷയോ,രാഷ്ട്രീയമോ ഒന്നും  ഈ മഹാമാരിക്ക് ബാധകമല്ല.  സംഘടനാ പ്രവർത്തനങ്ങളും അനാവശ്യ യാത്രകളും ആശുപത്രി സന്ദര്‍ശനവും, കൂട്ടം കൂടുന്ന സാഹചര്യവും നാം നിര്‍ബന്ധമായും ഒഴിവാക്കിയെ പറ്റൂ.

നമ്മുടെ കുടുംബത്തോടൊപ്പം ചിലവരിക്കുവാനും നമ്മുടെ കുട്ടികളുടെയും കുടുംബങ്ങളുടെയും മാനസിക സംഘർഷങ്ങൾ ലഘുകരിക്കുവാൻ അവരെ കൂടെ ചേർത്ത് നിർത്തി ഈ മഹാ പ്രതിസന്ധിയെ തരണം ചെയുവാൻ നാം ശ്രമിക്കണം .

 ഇവടെ ആൾക്കൂട്ടത്തിന് പ്രസക്തിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായും . നമ്മുടെ പ്രവർത്തിമൂലം നമ്മുടെ സമൂഹത്തിന് ഒരു പ്രതിസന്ധിയും ഉണ്ടാക്കാതെ നമ്മുടെ സർക്കാർ ഏജൻസികൾ നിർദേശിക്കുന്നത് പോലെ പ്രവർത്തിക്കിവാൻ തയ്യാറാകുക .

പനി,ചുമ,ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉടനടി വിവരം അറിയിക്കുക.സ്വയം ചികിത്സ ഈ അവസരത്തില്‍ നടത്താതിരിക്കുക.

വിദേശനാടുകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി തീര്‍ച്ചയായും ബന്ധപ്പെടണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

ഓരോ വ്യക്തിയും  സ്വയം സുരക്ഷിതനാവുന്നതോടൊപ്പം തന്നെ  സഹജീവികളുടെ സുരക്ഷയെ കുറിച്ചും കൂടുതല്‍ ബോധവാനാകണം.

 ഈ മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക രംഗം ജോലിയ്ക്ക് പോകാനാവാതെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഇവരില്‍ മഹാഭൂരിപക്ഷവും പട്ടിണി പാവങ്ങളായ സാധാരണക്കാരാണ്. ഇവരുടെ കരുതലിനായി പ്രത്യേകം ശ്രദ്ധ നല്‍കണം.

 നമ്മുടെ പ്രവർത്തിമൂലം മറ്റുള്ളവർക്ക് ഈ മഹാമാരി വരാതിരിക്കാന്‍  ശ്രമിക്കുന്നതാകട്ടെ ഓരോ  പൊതു പ്രവർത്തകരുടെയും ലക്ഷ്യം !!!
 Stay Safe!!
Stay Home !!!
 Wash your hands!!!

 സ്‌നേഹത്തോടെ
 ജെയിംസ് കൂടൽ
 പ്രസിഡന്റ്
വേൾഡ് മലയാളി കൗൺസിൽ
അമേരിക്ക റീജിയൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക