Image

കൊച്ചിയില്‍ കൊറോണ ബാധിതനായ ഡ്രൈവറുമായി ഇടപഴകിയ 36 പേര്‍ നിരീക്ഷണത്തില്‍

Published on 26 March, 2020
കൊച്ചിയില്‍ കൊറോണ ബാധിതനായ ഡ്രൈവറുമായി ഇടപഴകിയ 36 പേര്‍ നിരീക്ഷണത്തില്‍
കൊച്ചി: എറണാകുളത്ത് കൊറോണ രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ ഇടപഴകിയത് 36 പേരുമായി. ഇവരെ എല്ലാവരെയും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. 36 പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 

അതേസമയം, നാല് പേര്‍ക്ക് ചെറിയ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരുടെ സാമ്ബിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. 37കാരനുമായി നേരിട്ട് ഇടപഴകിയവരാണ് ഇവര്‍. നേരത്തെ രോഗം സ്ഥിരീകരിച്ച പശ്ചിമകൊച്ചി സ്വദേശിയുമായി അടുത്ത് ഇടപഴകിയ ഡ്രൈവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക