Image

മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ മധുപാല്‍

Published on 26 March, 2020
മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ മധുപാല്‍
കൊറോണ വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ  സര്‍ക്കാര്‍ ഒപ്പമല്ല മുന്നിലുണ്ട്‌ എന്നു പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ മുന്നില്‍ നിന്നും നയിക്കുന്നത്. കൊറോണ വൈറസ് ബാധക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് 21ദിവസം സംസ്ഥാനത്തും രാജ്യമൊട്ടാകയുമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 

ഇതിനിടയില്‍ അര്‍ദ്ധരാത്രിയില്‍ വഴിയില്‍ കുടുങ്ങിപോയ മലയാളിസംഘത്തിന് നേരിട്ട് സഹായമെത്തിച്ച മുഖ്യന്ത്രി സര്‍ക്കാര്‍ മുന്നിലുണ്ടെന്നത് വെറും വാക്കല്ല എന്ന് തെളിയിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച്‌ പല പ്രമുഖരും രംഗത്ത് വന്നിരുന്നു.

 ''അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകന്‍ കേട്ടു'' എന്നാണ് മുഖ്യന്ത്രിയെക്കുറിച്ച്‌ നടനും സംവിധായകനുമായ മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

'' മനുഷ്യന്‍ അശരണരാവുമ്ബോള്‍ വിളിക്കുന്നത് ദൈവത്തെയാണ്. അരൂപിയായി അത് അഭയം നല്കുമോ എന്നറിയില്ല. എന്നാല്‍ പെരുവഴിയില്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകന്‍ കേട്ടു. ആ വചനം രൂപമായി അവര്‍ക്ക് മുന്നില്‍ നിറഞ്ഞു. ഇത് ആലങ്കാരികമായി പറഞ്ഞതല്ല. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്ബോള്‍ മാത്രം തിരിച്ചറിയുന്നതാണ്.

ചൈനയിലെ വുഹാനില്‍ രോഗികള്‍ക്ക് ആശ്രയമായ ഡോക്ടര്‍മാരെയും നേഴ്സ് മാരെയും ആ ജനത ആദരപൂര്‍വ്വം യാത്രയാക്കുന്ന ദൃശ്യങ്ങള്‍ കണ്ടു ദൈവത്തെ മുന്നില്‍ കണ്ടത് പോലെ നമസ്കരിച്ചു

ഒരിക്കല്‍ മാത്രം കിട്ടിയ നിധിപോലുള്ള ജീവനെ രക്ഷിക്കുവാന്‍ വാക്കാകുന്നത് ഈശ്വരന്‍ തന്നെയാണ് ''

കെറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് ടെമ്ബോയില്‍ യാത്ര തിരിച്ച ടാറ്റ കണ്‍സണ്‍ട്ടന്‍സിയിലെ ജീവനക്കാര്‍ക്കാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് സഹായമെത്തിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഹൈദരാബാദില്‍ നിന്നും 13 പെണ്‍കുട്ടികളും ഡ്രൈവറുമടങ്ങുന്ന സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചത്. 


രാത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തിയില്‍ ഇറക്കാം അവിടുന്ന് നാട്ടിലേക്ക് വണ്ടി പിടിക്കാന്‍ ഡ്രൈവര്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റിനു സമീപം അര്‍ധരാത്രി ഇറങ്ങുന്നത് അപകടമാണെന്ന് തോന്നിയതോടെ തോല്‍പ്പെട്ടിയിലേക്ക് വണ്ടി തിരിച്ചു. ഇതിനിടയില്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായ മലയാളി സംഘം പരിചയമുള്ള പലരെയും ഫോണില്‍ വിളിച്ചു സഹായം അഭ്യാര്‍ത്ഥിച്ചു. എന്നാല്‍ ഫലമുണ്ടായില്ല.


ഒടുവില്‍ ഇനിയെന്ത് എന്ന് ആലോചിച്ച്‌ നില്‍ക്കുമ്ബോളായിരുന്നു അവസാനശ്രമമെന്ന നിലയില്‍ ഗൂഗിളില്‍ നിന്നും മുഖ്യമന്ത്രിയുടെ ഫോണ്‍നമ്ബറെടുത്ത് അതിലേക്ക് കോഴിക്കോട് പുതിയാപ്പ സ്വദേശിയായ ആതിര വിളിക്കുന്നത്. 


ഏറെ വൈകിയതിനാല്‍ മുഖ്യമന്ത്രി ഫോണ്‍ എടുക്കുമോ, ശകാരിക്കുമോ തുടങ്ങിയ പേടികളെല്ലാം ഫോണ്‍ വിളിക്കുമ്ബോള്‍ ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തെ റിങില്‍ തന്നെ മുഖ്യമന്ത്രി ഫോണ്‍ എടുത്തു. 


കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഉടന്‍തന്നെ വയനാട് കളക്ടറയെും എസ്പിയെയും വിളിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കി.



അതോടൊപ്പം തന്നെ കളക്ടറുടെയും എസ്പിയുടെയും മ്ബരും നല്‍കിയിരുന്നു. എസ്പിയുടെ നമ്ബരില്‍ വിളിച്ചപ്പോല്‍ തോല്‍പ്പെട്ടിയില്‍ എത്തുമ്ബോഴേക്കും നാട്ടിലേക്കുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കാമെന്ന് അദ്ധേഹം അറിയിക്കുകയായിരുന്നു. 


തുടര്‍ന്ന് തോല്‍പ്പെട്ടിയില്‍ ഇറങ്ങി 20 മിനുട്ട് കഴിഞ്ഞപ്പോഴേക്കും തിരുനെല്ലി എസ് ഐ എ യു ജയപ്രകാശ് കോഴിക്കോടേക്ക് പോവാനുള്ള വാഹനവുമായി എത്തിയിരുന്നു. 


തുടര്‍ന്ന് ബുധാനാഴ്ച രാവിലെയോടെ മലയാളി സംഘം സുരക്ഷിതരായി വീടുകളിലെത്തുകയായിരുന്നു. പിന്നീട് നന്ദി പറയാനായി മുഖ്യമന്ത്രിയെ വിളിച്ച പെണ്‍കുട്ടികളോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക