Image

കൊറോണയെ നേരിടാന്‍ 1.7 ലക്ഷം കോടിയുടെ സാമ്ബത്തിക പാക്കേജുമായി കേന്ദ്രം

Published on 26 March, 2020
കൊറോണയെ നേരിടാന്‍ 1.7 ലക്ഷം കോടിയുടെ സാമ്ബത്തിക പാക്കേജുമായി കേന്ദ്രം

ന്യൂ ഡല്‍ഹി: കോറോണ വൈറസ് കാരണം രാജ്യത്തുണ്ടായിരിക്കുന്ന സാമ്ബത്തിക ആഘാതം മറികടക്കാന്‍ വമ്ബന്‍ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.


ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സും കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുണ്ട്.









ആശാവര്‍ക്കര്‍മാരെ ഉള്‍പ്പെടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി അനുസരിച്ച്‌ 20 ലക്ഷം ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. കൂടാതെ ദിവസ വേതനക്കാര്‍ക്കും സഹായം ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.


പാക്കേജ് പ്രഖ്യാപിക്കുന്ന സമയത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലയെന്ന് ധനമന്ത്രി ഉറപ്പ് പറഞ്ഞിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പദ്ധതിയും പ്രഖ്യാപിച്ചു. ഇത് പ്രകാരം അഞ്ചു കിലോ ഗോതമ്ബും അരിയും സൌജന്യമായി ലഭിക്കും.


കോറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മൂന്നു മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക