Image

മര്‍ത്തമറിയം സമാജം ഹൂസ്റ്റണ്‍ സോണല്‍ ടാലന്റ്‌ കോമ്പറ്റീഷന്‍

ചാര്‍ളി വര്‍ഗ്ഗീസ്‌ പടനിലം Published on 21 May, 2012
മര്‍ത്തമറിയം സമാജം ഹൂസ്റ്റണ്‍ സോണല്‍ ടാലന്റ്‌ കോമ്പറ്റീഷന്‍
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ മര്‍ത്തമറിയം സമാജം ഹൂസ്റ്റണ്‍ സോണല്‍ ടാലന്റ്‌ കോമ്പറ്റീഷന്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വച്ചു നടന്നു. ഇംഗ്ലീഷിലും മലയാളത്തിലും സോളോ സോങ്ങ്‌, പ്രസംഗം,സമൂഹ ഗാനം എന്നീ ഇനങ്ങളില്‍ നടന്ന ടാലന്റ്‌ കോമ്പറ്റീഷനുകളില്‍ ഹൂസ്റ്റണ്‍, ഓസ്‌റ്റിന്‍, സാന്‍ അന്റോണിയോ ഇടവകകകളില്‍ നിന്നുമായി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന വിജയികളാണ്‌ മത്സരാര്‍ത്ഥികള്‍. ഇതില്‍ വിജയികളായവര്‍ റീജിയണല്‍ തലത്തിലും അവിടെ നിന്നും ഭദ്രാസന തലത്തിലും മത്സരിക്കും. മത്സരങ്ങള്‍ ഓര്‍ത്തഡോക്‌സ്‌ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്‌തു. വീണ്ടും വെള്ളിയാഴ്‌ച രാവിലെ ഹൂസ്റ്റണ്‍ സമയം ഒന്‍പതു മണിക്ക്‌ പ്രക്ഷേപണം ചെയ്യുന്നതായിരിയ്‌ക്കും. www.orthodoxtv.in

റവ.ഡോ.ഫാ. സി.ഒ.വര്‍ഗ്ഗീസ്‌, ഫാ. മാമ്മന്‍ മാത്യു, ഫാ. ജോണ്‍ സാമുവേല്‍, ഫാ. മാത്യൂസ്‌ ജോര്‍ജ്‌, ഫാ. ജേക്ക്‌ കുരിയന്‍, ഡീക്കന്‍ ഡാനിയേല്‍ ടെന്നിസ്‌ മത്തായി എന്നിവര്‍ സംബന്ധിച്ചു.
മര്‍ത്തമറിയം സമാജം ഹൂസ്റ്റണ്‍ സോണല്‍ ടാലന്റ്‌ കോമ്പറ്റീഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക