ലോക്ക് ഡൗണ്‍: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി
VARTHA
25-Mar-2020
VARTHA
25-Mar-2020

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ‘ലോക്ക് ഡൗണ്‍’ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഇതുവഴി രാജ്യത്തിന് ഒമ്പതുലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലേയ്‌സ് പറയുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലു ശതമാനം വരുമിത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാപ്രവര്‍ത്തനങ്ങളും നിലച്ചു. ഉത്പാദനമേഖല പൂര്‍ണമായി സ്തംഭിച്ചു. ചരക്കുനീക്കം നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ട്രക്കുകള്‍ പലസ്ഥലത്തായി കെട്ടിക്കിടക്കുന്നു. ഈ സാഹചര്യത്തില്‍ മിക്ക ഗവേഷണ ഏജന്‍സികളും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ചു. 2021 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച മുന്‍ അനുമാനത്തില്‍നിന്ന് 1.7 ശതമാനം കുറവായിരിക്കുമെന്ന് ബാര്‍ക്ലേയ്‌സ് പറയുന്നു. 3.5 ശതമാനമായി ജി.ഡി.പി. വളര്‍ച്ച കുറയുമെന്നാണ് കമ്പനിയുടെ പുതിയ റിപ്പോര്‍ട്ട്.

റിസര്‍വ് ബാങ്കിന്റെ പണവായ്പാനയ അവലോകന യോഗം അടുത്തയാഴ്ചയാണ് നടക്കുന്നത്. മാര്‍ച്ച് 30നു തുടങ്ങി ഏപ്രില്‍ മൂന്നുവരെയാണ് യോഗം. യോഗത്തില്‍ അടിസ്ഥാന നിരക്ക് 0.65 ശതമാനംവരെ കുറച്ചേക്കുമെന്ന് ബാര്‍ക്ലേയ്‌സ് പറയുന്നു. ഈ വര്‍ഷം പലിശനിരക്കില്‍ ആകെ ഒരു ശതമാനംവരെ കുറവുണ്ടായേക്കാമെന്നും ഏജന്‍സി പറഞ്ഞുവെക്കുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ധനക്കമ്മി സര്‍ക്കാര്‍ കണക്കുകളെ മറികടന്നേക്കും. പൊതുമേഖലാ ആസ്തിവില്‍പ്പന നടപടികള്‍ പ്രതീക്ഷിച്ചപോലെ പൂര്‍ത്തിയാക്കാനാകില്ല. എയര്‍ ഇന്ത്യയുടെയും ബി.പി.സി.എലിന്റെയും വില്‍പ്പന നീട്ടിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. ഈ സാഹചര്യത്തില്‍ അടുത്ത സാമ്പത്തികവര്‍ഷം ധനക്കമ്മി 3.5 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാകില്ല. ഇത് ജി.ഡി.പി.യുടെ അഞ്ചുശതമാനം വരെയായേക്കുമെന്നാണ് വിവിധ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments