Image

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഹൂസ്‌റ്റണ്‍ ചാപ്‌റ്റര്‍ ഉദ്‌ഘാടനം 29 ന്‌ കൊടിക്കുന്നേല്‍ സുരേഷ്‌ എം.പി നിര്‍വഹിക്കും

ടാജ്‌ മാത്യു Published on 21 May, 2012
ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഹൂസ്‌റ്റണ്‍ ചാപ്‌റ്റര്‍ ഉദ്‌ഘാടനം 29 ന്‌ കൊടിക്കുന്നേല്‍ സുരേഷ്‌ എം.പി നിര്‍വഹിക്കും
ഹൂസ്‌റ്റണ്‍: മാധ്യമ പ്രവര്‍ത്തകരുടെ സംഘശക്‌തിയായ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ ത്ത്‌ അമേരിക്ക വളര്‍ച്ചയുടെ ഒമ്പതാംപടിയില്‍ എത്തുകയാണ്‌ 29 ന്‌. മെമ്മോറിയല്‍ ഡേ യുടെ പിറ്റേന്ന്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഹൂസ്‌റ്റണ്‍ ചാപ്‌റ്ററിന്റെ ഉദ്‌ഘാടനം മാവേലിക്കര എം. പിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ കൊടിക്കുന്നില്‍ സു രേഷ്‌ നിര്‍വഹിക്കും. ഹൂസ്‌റ്റണിലെ സ്‌റ്റഫോര്‍ഡ്‌ ബാങ്ക്വറ്റ്‌ ഹാളില്‍ (ന്യൂഇന്ത്യ സൂപ്പര്‍ മാ ര്‍ക്കറ്റിന്‌ സമീപം) മെയ്‌ 29 ന്‌ വൈകുന്നേരമാണ്‌ ഉദ്‌ഘാടന ചടങ്ങ്‌.

സുപ്രസിദ്‌ധ സിനിമാതാരം ജഗദീഷ്‌, പിന്നണി ഗായകന്‍ വേണുഗോപാല്‍ എന്നിവര്‍ വി ശിഷ്‌ടാതിഥികളായി സംബന്‌ധിക്കുന്നുണ്ട്‌. പ്രസ്‌ക്ലബ്ബിന്റെ ദേശീയ നേതാക്കളായ പ്രസി ഡന്റ്‌മാത്യു വര്‍ഗീസ്‌, സെക്രട്ടറി മധു കൊട്ടാരക്കര എന്നിവര്‍ ഹൂസ്‌റ്റണ്‍ ചാപ്‌റ്റര്‍ പ്രസി ഡന്റ്‌ജോര്‍ജ്‌ കാക്കനാട്‌, സെക്രട്ടറി അനില്‍ ആറന്മുള, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ സ ഹകരണത്തോടെ ഉദ്‌ഘാടന ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കും.

ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ഹൂസ്‌റ്റണ്‍ ചാപ്‌റ്റര്‍ രൂപീകരണം ഇവിടുത്തെ മലയാള മാധ്യമ പ്ര വര്‍ത്തകരുടെ വളര്‍ച്ചയുടെ പ്രയാണത്തില്‍ സുപ്രധാന പടവാണെന്ന്‌ പ്രസിഡന്റ്‌മാത്യു വര്‍ഗീസും ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കരയും അഭിപ്രായപ്പെട്ടു. അമേരിക്കയുടെ തെ ക്കന്‍ സംസ്‌ഥാനമായ ടെക്‌സസിലെ പ്രധാന നഗരമായ ഹൂസ്‌റ്റണ്‍ മലയാള സംസ്‌കാര ത്തിന്റെ വളര്‍ച്ചക്ക്‌ വളക്കൂറൊരുക്കിയ മണ്ണാണ്‌. അവിടെ മാധ്യമ സംസ്‌കാരം പരിലസി ക്കേണ്ടത്‌ നാളത്തെ മലയാളത്തിന്‌ ആവശ്യമാണെന്ന്‌ ഇരുവരും ചൂണ്ടിക്കാട്ടി.

ജന്മമെടുത്ത്‌ ആറുവര്‍ഷങ്ങള്‍ക്കുളളില്‍ ഒമ്പത്‌ ചാപ്‌റ്ററുകള്‍ എന്ന്‌ അത്‌ഭുതമാണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കാഴ്‌ചവയ്‌ക്കുന്നതെന്ന്‌ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാനും മുന്‍ പ്രസിഡ ന്റുമായ റെജി ജോര്‍ജ്‌ പറഞ്ഞു. താന്‍ പ്രസിഡന്റായിരുന്നപ്പോഴാണ്‌ എട്ടാമത്തേതായ വാ ഷിംഗ്‌ടണ്‍ ചാപ്‌റ്ററിന്‌ രൂപം നല്‍കിയത്‌. മാത്യു വര്‍ഗീസിന്റെയും മധു കൊട്ടാരക്കരയു ടെയും നേതൃത്വത്തിലുളള ദേശീയ സമിതി ഒമ്പതാം ചാപ്‌റ്ററിനെ ഹൂസ്‌റ്റണിലെത്തിച്ചു. അഭിനന്ദനാര്‍ഹമാണ്‌ ഈ വളര്‍ച്ച; അദ്ദഹം അഭിപ്രായപ്പെട്ടു.

ഹൂസ്‌റ്റണിലെ സാമൂഹ്യ, സാംസ്‌കാരിക നേതൃത്വം പ്രസ്‌ക്ലബ്ബ്‌ ചാപ്‌റ്ററിന്‌ ആശംസകള്‍ നേരുകയുണ്ടായി.
ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഹൂസ്‌റ്റണ്‍ ചാപ്‌റ്റര്‍ ഉദ്‌ഘാടനം 29 ന്‌ കൊടിക്കുന്നേല്‍ സുരേഷ്‌ എം.പി നിര്‍വഹിക്കുംഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഹൂസ്‌റ്റണ്‍ ചാപ്‌റ്റര്‍ ഉദ്‌ഘാടനം 29 ന്‌ കൊടിക്കുന്നേല്‍ സുരേഷ്‌ എം.പി നിര്‍വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക