Image

24 മണിക്കൂറിനിടെ 80 മരണം, നെതര്‍ലന്‍ഡിലും കൊറൊണ ഭീതി വിതയ്ക്കുന്നു

Published on 25 March, 2020
24 മണിക്കൂറിനിടെ 80 മരണം, നെതര്‍ലന്‍ഡിലും കൊറൊണ ഭീതി വിതയ്ക്കുന്നു


ഹേഗ്: ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ മറ്റൊരു യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡിലും കോവിഡ്-19 ഭീകരമായി പടരുന്നു. രോഗം ബാധിച്ച് 356 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 6,000 കടക്കുകയും ചെയ്തു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഒറ്റദിവസം കൊണ്ട് 852 പേരിലാണ് രോiഗം സ്ഥിരീകരിച്ചത്. ഇതോടെ നെതര്‍ലാന്‍ഡില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 6,412 ആയി. 

യഥാര്‍ഥ കണകക്ക് ഇതൊന്നുമായിരിക്കില്ലെന്നാണ് നെതര്‍ലാന്‍ഡ് ആരോഗ്യ വകുപ്പ് പറയുന്നത്. എല്ലാവരെയും രോഗപരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലാത്തതിനാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നാണ് അവര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക