Image

അരിസോണയില്‍ ഓണം പൊന്നോണം 2012 കിക്ക്‌ഓഫ്‌ മീറ്റിംഗ്‌ വിജയകരം

മനു നായര്‍ Published on 21 May, 2012
അരിസോണയില്‍ ഓണം പൊന്നോണം 2012 കിക്ക്‌ഓഫ്‌ മീറ്റിംഗ്‌ വിജയകരം
ഫീനിക്‌സ്‌: കേരളാഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ ഈ വര്‍ഷത്തെഓണഘോഷം ഓഗസ്റ്റ്‌ 25 ന്‌ ശനിയാഴ്‌ച അതിവിപുലമായി കൊണ്ടാടാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‌ക്ക്‌ `ഓണംപൊന്നോണം 2012' എന്ന പേരിലാണ്‌ നടത്തപ്പെടുന്നത്‌. മെയ്‌ 13 ന്‌ നടന്ന ഉത്സവകമ്മിറ്റിമീറ്റിംഗ്‌ വമ്പിച്ച വിജയമായിരുന്നെന്ന്‌ ഉത്സവകമ്മിറ്റിക്കുവേണ്ടി സുധീര്‍ കൈതവന അറിയിച്ചു.

അരിസോണയിലെ മുഴുവന്‍ മലയാളി കുടുംബങ്ങളും ഒരുമിച്ചു ഓണം ആഘോഷിക്കനുതകുന്നരീതിയിലാണ്‌ ഈ വര്‌ഷത്തെ ഓണഘോഷം അണിയിച്ചൊരുക്കുന്നത്‌. ഓണം പൊന്നോണം 2012 ഒരു മലയാളീകുടുംബസംഗമമാക്കി മാറ്റാനാണ്‌ കമ്മിറ്റിക്കാര്‍ ശ്രമിക്കുന്നത്‌. ഇതിനായി ഏകദേശം 1200 പേരെ ഉള്‍കൊള്ളാനുതകുന്ന ഔഡിറ്റോറിയവും 350 പേര്‍ക്ക്‌ ഒരേസമയം ഓണ സദ്യകഴിക്കാനുള്ള സംവിധാനവുമാണ്‌ സുസജ്ജമാക്കുന്നത്‌. ഇതിന്റെ വിജയത്തിനായി ഏകദേശം 50 പേരടങ്ങുന്ന വിപുലമായകമ്മിറ്റിക്ക്‌ രൂപംകൊടുത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചു.

ആഘോഷത്തിന്റെ ഭാഗമായി കൈകൊട്ടിക്കളി, പൂക്കളം, മഹാബലി, വഞ്ചിപ്പാട്ട്‌, ഗാനങ്ങള്‍, നൃത്തം, കോമഡിസ്‌കിറ്റ്‌, വിവിധ കലാകായികമത്സരങ്ങള്‌, ഓണസദ്യ എന്നിവ അരങ്ങേറും. മഹാബലി വരവേല്‌പിനോടനുബന്ധമായി കേരളത്തിന്റെ തനതായ കലാരൂപങ്ങളായ കഥകളി, മയിലാട്ടം, കാവടിയാട്ടം, അമ്മന്‍കുടം, കളരിപയറ്റ്‌, വള്ളംകളി, പുലികളി, മലയാളിമങ്ക എന്നിവ പ്രദര്‍ശിപ്പിക്കും. ആഘോഷപരിപടികള്‍ രാവിലെ 9 മണിക്ക്‌ ആരംഭിക്കും. പരിപാടികളുടെസുഗമമായ നടത്തിപ്പിലേക്കായി സുധീര്‌ കൈതവന, രാജേഷ്‌ അയ്യപ്പന്‍ (പ്ലാനിംഗ്‌), മനുനായര്‍ (മീഡിയപബ്ലിസിറ്റി), ബാബു തിരുവല്ല, ശ്യംരാജ്‌ (ഫിനാന്‌സ്‌), രവിനായര്‍്‌ , ഡോ.ഹരികുമാര്‍ കളീക്കല്‍, ദിലീപ്‌ പിള്ള , ശ്രീപ്രസാദ്‌ , പ്രസീദ്‌, രാജേഷ്‌ , ശ്രീജിത്ത്‌ ,ഉണ്ണി (വിഭവസമാഹരണം, ഉപദേശകസമിതി), വേണുഗോപാല്‌ നായര്‍,, ഗിരിഷ്‌ചന്ദ്രന്‌, ശ്രീകുമാര്‌ കൈതവന, സുരേഷ്‌കുമാര്‌ (ഓണസദ്യ), ദിലീപ്‌ പിള്ള, അനിതപ്രസീദ്‌, ദിവ്യനായര്‌, രേഷ്‌മ സുരേഷ്‌ (പ്രോഗ്രാം കോറ്‌ഡിനേറ്റര്‍) എന്നിവരെ ചുമതലപ്പെടുത്തി. സുധീര്‍ കൈതവന പ്രോഗ്രാം ഡയറക്ടറായി പ്രവര്‍ത്തിക്കും.

ഇതിന്റെ വിജയകരമായനടത്തിപ്പിലേക്ക്‌ അരിസോണയിലെ മലയാളിസമൂഹത്തിന്റെ സാന്നിധ്യവും, സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.സ്‌പോണസര്‍ഷിപ്പ്‌ വിവരങ്ങള്‍ക്ക്‌ വേണുഗോപാല്‍ നായര്‍ (480 278 4531) മനുനായര്‍ (480 242 3189), ബാബു തിരുവല്ല (623 455 1553) എന്നിവരുമായി ബന്ധപ്പെടുക.
അരിസോണയില്‍ ഓണം പൊന്നോണം 2012 കിക്ക്‌ഓഫ്‌ മീറ്റിംഗ്‌ വിജയകരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക