വോള്‍വോ ഉത്പാദനം നിര്‍ത്തിവച്ചു
EUROPE
25-Mar-2020
EUROPE
25-Mar-2020

സ്റ്റോക്ക്‌ഹോം: ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് വാഹനനിര്‍മാതാക്കളായ വോള്‍വോ ഉത്പാദനം നിര്‍ത്തിവച്ചു. യൂറോപ്പിലെയും യുഎസിലെയും പ്‌ളാന്റുകളെ ബാധിക്കുന്നതാണ് ഈ തീരുമാനം.
ജീവനക്കാരുടെ ആരോഗ്യവും വ്യവസായത്തിന്റെ ഭാവിയുമാണ് പ്രഥമ പരിഗണനകളെന്ന് സിഇഒ ഹാകാന്‍ സാമുവല്‍സണ്‍. വൈറസ് പടരുന്നതു തടയാന്‍ സാമൂഹിക അകലം പാലിക്കുന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെല്‍ജിയത്തിലെ പ്‌ളാന്റില്‍ ചൊവ്വാഴ്ച തന്നെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു. സ്വീഡനിലെ മൂന്നു ഫാക്റ്ററികളിലും യുഎസിലെ സൗത്ത് കരോളിനയിലും മാര്‍ച്ച് 26 മുതലാണ് ഉത്പാദനം പൂര്‍ണമായി നിര്‍ത്തുന്നത്.
ബെല്‍ജിയത്തില്‍ ഏപ്രില്‍ അഞ്ചിനും യുഎസില്‍ ഏപ്രില്‍ പതിനാലിനും പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചൈനയില്‍ നിര്‍ത്തിവച്ച ഉത്പാദനം കമ്പനി പുനരാരംഭിച്ചു കഴിഞ്ഞു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments