Image

കോവിഡ്: പത്തനംതിട്ട സ്വദേശികളായ ദമ്പതികളുടെ നിലയില്‍ മാറ്റമില്ല

Published on 25 March, 2020
കോവിഡ്: പത്തനംതിട്ട സ്വദേശികളായ ദമ്പതികളുടെ നിലയില്‍ മാറ്റമില്ല
കോട്ടയം: കോവിഡ് ബാധിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശികളായ വയോധിക ദമ്പതികളുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇവരുടെ സാംപിള്‍ 3 തവണ പരിശോധിച്ചെങ്കിലും പോസിറ്റീവായി തുടരുകയാണ്. ഇറ്റലിയില്‍ നിന്നു വന്ന പത്തനംതിട്ട സ്വദേശിയുടെ മാതാപിതാക്കളാണ് ഇവര്‍. രാത്രി ഇവര്‍ക്കു മാസ്ക് വെന്റിലേഷന്‍ നല്‍കുന്നുണ്ട്. ഇവരുടെ ബന്ധുക്കളായ ചെങ്ങളം സ്വദേശികളുടെ പരിശോധനാഫലവും നെഗറ്റീവായിട്ടില്ല. 5 ദിവസം കൂടുമ്പോഴാണു പരിശോധന.

കോവിഡ് രോഗബാധ സംശയിച്ച് ഇന്നലെ ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 87 പേര്‍ക്കു കൂടി വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചു. ഇതോടെ വീട്ടില്‍ കഴിയുന്നവരുടെ എണ്ണം 2503 ആയി. 18 പേരുടെ സാംപിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. 1538 പേരെ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധിച്ചു. ഒരാളില്‍ രോഗലക്ഷം കണ്ടെത്തി. ഇന്നലെ 1395 വീടുകള്‍ നിരീക്ഷണ സംഘങ്ങള്‍ സന്ദര്‍ശിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക