സംസ്കാര ചടങ്ങിൽ പരിധിയിലധികം ആളുകൾ: പള്ളി വികാരിയും ഭാരവാഹികളും അറസ്റ്റിൽ
VARTHA
25-Mar-2020
VARTHA
25-Mar-2020

പത്തനംതിട്ട ∙ കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള നിര്‍ദേശം ലംഘിച്ച് ശവസംസ്ക്കാര ശുശ്രൂഷ നടത്തിയ വൈദികൻ അടക്കം മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. തുവയൂര്‍ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ ശുശ്രൂഷ നടത്തിയ വൈദികന്‍ റജി യോഹന്നാന്‍, ട്രസ്റ്റി കന്നാട്ടുകുന്ന് തെക്കെചരുവില്‍

സുരാജ്, സെക്രട്ടറി ഐവര്‍കാല നടുവിലേമുറിയില്‍ ലിജി ഭവനില്‍ മാത്യു എന്നിവർക്കെതിരെയാണ് ഏനാത്ത് പൊലീസ് കേസെടുത്തത്.
ഹൃദയാഘാതം മൂലം മരണമടഞ്ഞ കടമ്പനാട് തുവയൂർ സ്വദേശിയുടെ സംസ്കാരചടങ്ങിൽ പൊലീസിന്റെ നിർദേശം പാലിക്കാതെ അന്‍പതോളം ആളുകൾ കൂട്ടം കൂടിയതിനെ തുടർന്നാണ് നടപടി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments