Image

കൊവിഡ് 19 സ്ഥിരീകരിച്ച കനിക കപൂറിന് മൂന്നാം തവണയും പോസിറ്റീവ്

Published on 25 March, 2020
കൊവിഡ് 19 സ്ഥിരീകരിച്ച കനിക കപൂറിന് മൂന്നാം തവണയും പോസിറ്റീവ്

ലഖ്‌നൗ: കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാം ടെസ്റ്റ് പോസിറ്റീവ് തന്നെ. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


അതേസമയം, ഹോട്ടലില്‍ കനികയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായുടെ ഫലം നെഗറ്റീവാണെന്നാണ് ലഭിക്കുന്ന വിവരം. 


കസ്തൂര്‍ബാ ആശുപത്രിയിലാണ് താന്‍ ടെസ്റ്റ് ചെയ്തതെന്നും കൂടുതല്‍ വിവരങ്ങളും ഓജസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെ കനികയുമായ ഇടപെഴകിയ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.


അതേസമയം, കനിക കപൂറിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. രോഗവിവരം മറച്ചുവെച്ച്‌ പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്‌നൗ പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക