Image

റോം മാസ്റ്റേഴ്‌സ് കിരീടം റാഫേല്‍ നദാലിന്

Published on 21 May, 2012
റോം മാസ്റ്റേഴ്‌സ് കിരീടം റാഫേല്‍ നദാലിന്
റോം:റോം മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടം സ്പാനിഷ് താരം റാഫേല്‍ നദാലിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം നേടിയത്. സ്‌കോര്‍: 7-5, 6-3.

2011-ലെ ഫൈനലില്‍ ജോക്കോവിചിനോടേറ്റ പരാജയത്തിനുള്ള മധുരമായ പകരംവീട്ടല്‍ കൂടിയായി നദാലിന് ഈ വിജയം. ജയത്തോടെ ലോക റാങ്കിംഗില്‍ റോജര്‍ ഫെഡററിനെ പിന്തള്ളി നദാല്‍ രണ്ടാം സ്ഥാനത്തെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക