Image

77 പേരുടെ പരിശോധന ഫലം ഇന്ന്; കാസർകോടിന് നിർണായക ദിനം -കലക്ടർ

Published on 25 March, 2020
77 പേരുടെ പരിശോധന ഫലം ഇന്ന്; കാസർകോടിന് നിർണായക ദിനം -കലക്ടർ
കാസർകോട്: കാസർകോട് ജില്ലയിൽ കോവിഡ് സംശയിക്കുന്ന 77 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതിൽ പോസറ്റീവ് ആകുന്നവരുടെ എണ്ണം ഇന്ന് ലഭിക്കുമെന്നും കലക്ടർ അറിയിച്ചു. ഇന്നത്തെ ദിവസം വളരെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
   ജില്ലയിൽ ഇതേവരെ 45 രോഗികളാണ് കോവിഡ് പോസറ്റീവ് ആയത്. അതിൽ കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നെത്തിയ ആൾ മാത്രമാണ് 4 ടെസ്റ്റിലും നെഗറ്റീവ് ആയി പൂർണമായും രോഗ മുക്തി നേടിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് പറഞ്ഞു. മറ്റു 44 പേരും ഇപ്പോഴും കോവിഡ് ബാധിതരാണ്.അവരുടെ അടുത്ത മൂന്ന് ടെസ്റ്റുകളും നെഗറ്റീവ് ആയാൽ മാത്രമേ രോഗമുക്തരാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക