Image

തമിഴ്‌നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Published on 25 March, 2020
തമിഴ്‌നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് ഇന്ത്യോനേഷ്യന്‍ സ്വദേശികള്‍ക്കും ചെന്നൈ സ്വദേശിയായ ഒരു ട്രാവല്‍ ഗൈഡിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 


നിലവില്‍ സേലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍. ഇതോടെ തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 23 ആയി ഉയര്‍ന്നു.


വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. അതേസമയം തമിഴ്‌നാട്ടില്‍ സമൂഹ വ്യാപനത്തിലൂടെ വൈറസ് ബാധയേറ്റെന്ന് സംശയിച്ച മധുര സ്വദേശി മരിച്ചു.


 വൈറസ് ബാധമൂലം മരിച്ചയാള്‍ വിദേശത്ത് പോവുകയോ വിദേശ ബന്ധമുള്ളവരുമായി ഇടപഴകിയതായോ സ്ഥരീകരണമില്ല. ഇതേതുടര്‍ന്നാണ് സമൂഹ വ്യാപനമാണെന്ന സംശയം ഉടലെടുത്തത്.


അതേസമയം ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന അറുപതിലധികം ആളുകളെ നിരീക്ഷണത്തിലാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക