Image

ലോക്ക്ഡൗണ്‍ കാണാന്‍ കറങ്ങി നടക്കുന്നവരുടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കും

Published on 25 March, 2020
ലോക്ക്ഡൗണ്‍ കാണാന്‍ കറങ്ങി നടക്കുന്നവരുടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ഉയര്‍ത്തുന്ന ഭീഷണി വന്‍ തോതില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് 21 ദിവസത്തേക്ക് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്. 


എന്നാല്‍ ആരോഗ്യവകുപ്പിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും, പോലീസിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇപ്പോഴും കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ നിരവധി പേരാണ് റോഡിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. 


തൊടുന്യായങ്ങളുമായി ലോക്ക്ഡൗണ്‍ കാണാന്‍ ഇത്തരക്കാര്‍ നഗരത്തിലൂടെ കറങ്ങി നടക്കുകയാണ്.

ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേരള പോലീസ്.


 ഒന്നില്‍ കൂടുതല്‍ തവണ ലോക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കാനാണു പോലീസ് ഉദ്ദേശിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവരെ പോലീസ് അറസ്റ്റ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക