Image

യുഎഇയില്‍ ആറ് ഇന്ത്യക്കാരടക്കം 50 പേര്‍ക്ക് കോവിഡ്

Published on 25 March, 2020
യുഎഇയില്‍ ആറ് ഇന്ത്യക്കാരടക്കം 50 പേര്‍ക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ പുതിയതായി 50 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ആറ് ഇന്ത്യക്കാര്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.


 ഇതോടെ യുഎഇയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 248 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.


രോഗബാധിതനായി വിദേശത്തുനിന്നു മടങ്ങിയെത്തിയവരോട് സമ്ബര്‍ക്കാം പുലര്‍ത്തിയ ആളുകളിലാണ് രോഗം സ്ഥീരകരിച്ചത്. 


അമേരിക്ക, ബംഗ്ലാദേശ്, പാലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേരിലും ഇറ്റലി, ഈജിപ്ത്, യുഎഇ, സ്പെയിന്‍, നെതര്‍ലാന്‍ഡ്സ്, ജോര്‍ദാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുമുള്ള രണ്ടുപേരിലും ടുണീഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ, സൗദി അറേബ്യ, യമന്‍, ബെല്‍ജിയം, ദക്ഷിണകൊറിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, ആസ്ട്രേലിയ, ലെബനോണ്‍, കെനിയ, മാലിദ്വീപ്, സുഡാന്‍, ഇറാന്‍, അയര്‍ലന്‍ഡ്, മൊറോക്കോ, പാകിസ്ഥാന്‍, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഓരോരുത്തരിലുമാണ് രോഗം കണ്ടെത്തിയത്.


അതേസമയം, രാജ്യത്ത് പുതിയതായി നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ സൗദിയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 65 ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക