Image

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള വീടുകൾക്ക് മുന്നിൽ നോട്ടീസ് പതിക്കും

Published on 25 March, 2020
പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള വീടുകൾക്ക് മുന്നിൽ നോട്ടീസ് പതിക്കും
റാന്നി :  പത്തനംതിട്ട ജില്ലയിൽ കൊ വിഡ്  നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്നിൽ പ്രത്യേക നോട്ടീസ് പതിക്കാൻ തീരുമാനം.നിരീക്ഷണത്തിലുള്ളവരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാനും ജില്ലാ ഭരണകൂടം തീരുമാനമെടുത്തു.
   മറ്റ് രാജ്യങ്ങളിലെ ആരോഗ്യരംഗങ്ങളിൽ ജോലി ചെയ്ത് തിരികെ വന്നവരിൽ 274 പേർ പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. പുതുതായി 7 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇതോടെ മൊത്തം 20 പേരാണ് ജില്ലയിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.
 ഐസൊലേഷൻ വ്യവസ്ഥകൾ ലംഘിച്ച് പുറത്ത് കറങ്ങി നടന്ന 24 പേർക്കെതിരെ കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക