Image

കോവിഡ് 19നെ തുടര്‍ന്ന് തമിഴ് നാട്ടിലെ മരണം; സമൂഹ വ്യാപനമാണോയെന്ന സംശയത്തില്‍ ആരോഗ്യവകുപ്പ്

Published on 25 March, 2020
കോവിഡ് 19നെ തുടര്‍ന്ന് തമിഴ് നാട്ടിലെ മരണം; സമൂഹ വ്യാപനമാണോയെന്ന സംശയത്തില്‍ ആരോഗ്യവകുപ്പ്

കോവിഡ് 19 ബാധിച്ച്‌ തമിഴ് നാട്ടില്‍ ഒരാള്‍ മരിച്ചു. 54 വയസുള്ള മധുര അണ്ണാ നഗര്‍ സ്വദേശിയാണ് മരിച്ചത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ മരണമാണ് തമിഴ് നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.


 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനങ്ങളെല്ലാം നിശ്ചലമായി. തമിഴ് നാട്ടില്‍ 17 പേര്‍ക്കും കര്‍ണാടകയില്‍ 41 പേര്‍ക്കും തെലങ്കാനയില്‍ 39 പേര്‍ക്കും ആന്ധ്രയില്‍ എട്ടു പേര്‍ക്കും പുതുച്ചേരിയില്‍ ഒരാള്‍ക്കുമാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.


23നാണ് മധുര സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ, സ്ഥിതി വഷളായി. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് കൃത്യമായ യാത്രാ ചരിത്രമില്ലെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തമിഴ് നാട്ടില്‍ ചികിത്സയിലുള്ള മറ്റ് രണ്ട് രോഗികളും സമാന അവസ്ഥയിലുള്ളവരാണ്. 


സമൂഹവ്യാപനമാണോ രോഗത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാള്‍ വിദേശയാത്ര നടത്തിയിട്ടില്ല.

നിരോധനാജ്ഞയ്ക്ക് പിന്നാലെ ലോക്ഡൌണ്‍ കൂടി പ്രഖ്യാപിച്ചതോടെ, പരിശോധനകള്‍ ശക്തമായിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക