Image

ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

Published on 25 March, 2020
ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി ലഭിച്ച മരുന്നാണിത് . ആഭ്യന്തര വിപണിയില്‍ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം. 


കൊറോണക്കായി നിലവില്‍ വാക്സിനോ മരുന്നോ കണ്ടെത്തി യിട്ടില്ല . മലേറിയ ഒഴിവാക്കാനും ചികിത്സിക്കാനും ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്നമരുന്ന് 'കൊറോണ വൈറസ് ചികിത്സക്കും ഫലപ്രദമാ ണെന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് അറിയിച്ചിരുന്നു.


വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ബുധനാഴ്ചയാണു ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി നിരോധിച്ച്‌ വിജ്ഞാപനമിറക്കിയത്. 


ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മരുന്നിന് രാജ്യത്തിനകത്ത് ആവശ്യം കൂടുമെന്നതു കണക്കിലെടുത്താണു തീരുമാനം.


കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്നവര്‍, വീട്ടില്‍ ക്വാറന്റീന്‍ ചെയ്യപ്പെട്ട രോഗികളുമായി ഇടപഴകിയവര്‍ എന്നിവര്‍ക്കാണു മരുന്നു നല്‍കുക.


കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണെങ്കില്‍ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം വീതം, ശേഷം ആഴ്ചയില്‍ ഒരു തവണ 400 മില്ലിഗ്രാം വീതം തുടര്‍ച്ചയായി ഏഴാഴ്ചകളില്‍.


 വീട്ടില്‍ ക്വാറന്റീനിലുള്ള കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നവരാണെങ്കില്‍ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം, ശേഷം, ആഴ്ചയില്‍ ഒരുതവണ 400 മില്ലിഗ്രാം വീതം തുടര്‍ച്ചയായ മൂന്നാഴ്ചകളില്‍ (ഉച്ചഭക്ഷണത്തോടൊപ്പം) ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കാമെന്നായിരുന്നു ഐസിഎംആര്‍ വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക