Image

ഇന്ത്യയില്‍ ഫ്‌ളിപ്കാര്‍ട്ട് സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തലാക്കി

Published on 25 March, 2020
ഇന്ത്യയില്‍ ഫ്‌ളിപ്കാര്‍ട്ട് സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തലാക്കി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫ്‌ളിപ്കാര്‍ട്ട് സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തലാക്കി. പ്രധാന മന്ത്രി രാജ്യത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ആദ്യം ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് പൂര്‍ണമായും നിര്‍ത്തും. 

അതിന് ശേഷം അവശ്യ സാധനങ്ങളുടെ ഓര്‍ഡറുകള്‍ മാത്രം സ്വീകരിച്ച്‌ തുടങ്ങുമെന്നും ഫ്‌ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്‍റ് ആദര്‍ശ് മേനോന്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. 

അവശ്യ സാധനങ്ങളുടേത് ഒഴികെയുള്ള വസ്തുക്കളുടെ വില്‍പ്പന നിര്‍ത്തിവച്ചതായി ആമസോണ്‍ അറിയിച്ചതിന് പിന്നാലെയാണ് ഫ്‌ളിപ്കാര്‍ട്ടും സമാന നിലപാടുമായി രംഗത്തെത്തിയത്. 

ഏപ്രില്‍ 2 വരെ എല്ലാ ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകളും അടച്ചിടണമെന്ന് നേരത്തെ ഫ്‌ളിപ്കാര്‍ട്ട് നിര്‍ദേശം നല്‍കിയിരുന്നു.അവശ്യ സാധനങ്ങളുടെ ഓര്‍ഡറുകള്‍ മാത്രമാകും സ്വീകരിക്കുക. 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ലോക്ക് ഡൗണിന് പിന്തുണ പ്രഖ്യാപിച്ചാണ് നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക