Image

കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും മറ്റൊരു വൈറസ്

പി.പി.ചെറിയാന്‍ Published on 25 March, 2020
കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും മറ്റൊരു വൈറസ്


വാഷിങ്ടൺ :കൊറോണ വൈറസ് ആഗോള ജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുമ്പോൾ തന്നെ   ചൈനയില്‍ നിന്നും മറ്റൊരു വൈറസ് ഹന്‍റാ.ഇതു എത്ര മാത്രം ഭീകരമായിരിക്കും എന്ന ആശങ്കയിലാണ് ശാസ്ത്രലോകം .
ചൈനയിലെ യുന്നന്‍ പ്രവിശ്യയിലാണ് ഹന്‍റാ എന്ന വൈറസ് ബാധിച്ചു ഒരാള്‍ മരിച്ചത്. പ്രധാനമായും എലികളില്‍ നിന്നും പടരുന്ന വൈറസാണ് ഹന്‍റാ. ഈ വൈറസ് ആളുകളിൽ പലതരം രോഗങ്ങൾക്ക് കാരണമാകുന്നു.അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ (CDC) പറയുന്നു.

ചൈനയുടെ ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുന്നനില്‍ നിന്നും ഷന്‍ഡോംഗിലേക്ക് ജോലിയ്ക്കായി പോകുനിടെ  ബസില്‍ വെച്ചാണ് ഇയ്യാൾ രോഗബാധയെ തുടർന് മരിച്ചത് . ബസിലുണ്ടായിരുന്ന മറ്റു 32 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രധാനമായും എലികളില്‍ നിന്നും പടരുന്ന വൈറസാണ് ഹന്‍റാ.ഹാൻ‌റാ വൈറസ് പൾ‌മോണറി സിൻഡ്രോം (HPS), ഹെമറാജിക് ഫീവര്‍ വിത്ത് റിനല്‍  സിൻഡ്രോം (HFRS) എന്നീ അസുഖങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

ഇത് വായുവിലൂടെ പടരുന്നതല്ല . എലികളുടെ സ്രാവത്തില്‍ നിന്നും നേരിട്ടാണ് ഇത് മനുഷ്യനിലേക്ക് പടരുക. വളരെ ചുരുക്കം കേസുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളില്‍ നിന്നും കടിയേറ്റാലും ഇത് പടരാം.

ക്ഷീണം, പനി, പേശിവേദന, തലവേദന, തലകറക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് ഹന്‍റാ വൈറസിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. ചികിത്സ നല്‍കിയില്ലെങ്കില്‍ പിന്നീടത് ചുമയ്ക്കും ശ്വാസ തടസ്സത്തിനും കാരണമാകും. അത് മരണത്തിലേക്കും നയിച്ചേക്കാം. 38 ശതമാനമാണ് മരണനിരക്ക്.

ഈ  ലക്ഷണങ്ങളെല്ലാം  സമാന രീതിയില്‍ തുടര്‍ന്നാല്‍ അത് രക്തസമ്മര്‍ദ്ദ൦, പെട്ടെന്നുള്ള മാനസിക പിരിമുറുക്കം, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകു൦. എലികളുടെ നശീകരണമാണ് ഹന്‍റാ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യ അധികൃതര്‍ മുന്‍പോട്ട് വയ്ക്കുന്ന പ്രാര൦ഭ നടപടി.
Join WhatsApp News
Thomas Koshy 2020-03-25 06:51:18
Pls don't scare us. We can't take it any more. May be Trump sent this mouse to China!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക