Image

ലോക്പാല്‍: ഹസാരെ സംഘം വീണ്ടും നിരാഹാരത്തിന്

Published on 21 May, 2012
ലോക്പാല്‍: ഹസാരെ സംഘം വീണ്ടും നിരാഹാരത്തിന്
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തില്‍ ലോക്പാല്‍ ബില്ല് പാസാക്കത്തതില്‍ പ്രതിഷേധിച്ച് അന്നാ ഹസാരെ സംഘം വീണ്ടും നിരാഹാരത്തിനൊരുങ്ങുന്നു. ജൂലൈ 25 മുതല്‍ അനിശ്ചിതല നിരാഹാരസമരം ആരംഭിക്കുമെന്നാണ് ഹസാരെസസംഘം അറിയിച്ചിരിക്കുന്നത്. എന്നാല്‍ അന്നാ ഹസാരെ പ്രതിഷേധത്തില്‍ പങ്കെടുക്കുമെങ്കിലും നിരാഹാരമിരിക്കില്ലെന്നും സംഘാംഗങ്ങള്‍ അറിയിച്ചു.

ശക്തമായ ലോക്പാല്‍ ബില്ല് നടപ്പാക്കാന്‍ യുപിഎ സര്‍ക്കാരിന് ആഗ്രഹമില്ലെന്ന് ഹസാരെ റലേഗാവ് സിദ്ധിയില്‍ പറഞ്ഞു. അഴിമതി തടയാനായി ശക്തമായ ലോക്പാല്‍ സ്ഥാപിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് യുപിഎ സര്‍ക്കാര്‍ പിന്നോക്കം പോകുകയാണെന്നും ഹസാരെ പറഞ്ഞു. ലോക്‌സഭ പാസാക്കിയ ലോക്പാല്‍ ബില്ല് ഇന്ന് രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹസാരെ സംഘം വീണ്ടും നിരാഹാരം ആരംഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക