image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

മെയ്ഡ് ഇന്‍ ചൈന, അഥവാ ആളെ കൊല്ലുന്ന വിധം! (പകല്‍ക്കിനാവ് 193: ജോര്‍ജ് തുമ്പയില്‍)

EMALAYALEE SPECIAL 24-Mar-2020
EMALAYALEE SPECIAL 24-Mar-2020
Share
image
കൊറോണ മൂലം ഇതുവരെ പതിമൂവായിരം ജനങ്ങള്‍ 120 ലേറെ രാജ്യങ്ങളിലായി മരിച്ചു കഴിഞ്ഞു. മൂന്നു ലക്ഷം പേര്‍ രോഗബാധിതര്‍. രോഗം ബാധിച്ചിട്ടും രക്ഷപ്പെട്ടത് ഒരു ലക്ഷത്തിലും താഴെ. ചൈനയില്‍ മാത്രം മരിച്ചത് 3250 പേരിലേറെ. ഇപ്പോള്‍ കൊവിഡ് 19 എന്ന നോവല്‍ വൈറസിനെ തിരിച്ചറിഞ്ഞു കൃത്യം നൂറു ദിവസം പിന്നിടുമ്പോള്‍ ചൈന പറയുന്നു, ഞങ്ങള്‍ സുരക്ഷിതര്‍. പുതിയ കേസുകളൊന്നും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞങ്ങളുടെ ക്വാറന്റൈന്‍ ഫലിച്ചു കഴിഞ്ഞു, ഞങ്ങളുടെ പ്രതിരോധ മരുന്ന് ഇപ്പോള്‍  കാര്യക്ഷമമായി കഴിഞ്ഞു. ചൈനയില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ മരിച്ച ഇറ്റലിയില്‍ (4825 ആണ് ഈ ലേഖനം എഴുതുമ്പോഴത്തെ മരണസംഖ്യ. അതായത് മാര്‍ച്ച് 21, 2020. ഈ ലേഖനം പ്രസിദ്ധീകരിച്ചു വരുമ്പോഴേയ്ക്കും മരണസംഖ്യ അയ്യായിരം കവിയുമെന്നുറപ്പ്. കാരണം, അവിടെ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത് 6700 പേരാണ്. മൊത്തം രോഗബാധിതര്‍ 55,000 ത്തിനും മുകളില്‍) അവര്‍ പ്രതിരോധ മരുന്നു അയച്ചു കഴിഞ്ഞു. പക്ഷേ, ഇറ്റലിയെ തൂത്തെറിയുകയാണ് കൊറോണ വൈറസ്. ഒരു രാജ്യത്തിനും അവരെ രക്ഷിക്കാനാവുന്നില്ല. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ പുതിയ രോഗികള്‍ വെറും 41. ഇറ്റലിയില്‍ കൃത്യമായി പറഞ്ഞാല്‍ 6557. വ്യത്യാസം നോക്കൂ. സ്‌പെയിനില്‍ 3803, ഇറാനില്‍ 1556. ഫ്രാന്‍സിലെ വിവരം പുറത്തു വന്നിട്ടില്ല. ജര്‍മ്മനിയില്‍ 2006. അമേരിക്കയില്‍ 2749 (ഇവിടെ മരണം 282 ആയിരിക്കുന്നു) പേര്‍. നോക്കൂ, ചൈനയില്‍ കൊറോണയെ പിടിച്ചു കെട്ടിയിരിക്കുന്നു. അതെങ്ങനെ. ലോകത്തെ മറ്റു രാജ്യങ്ങളെല്ലാം ശ്വാസം മുട്ടി ജീവനു വേണ്ടി പിടയുമ്പോള്‍ ചൈനയ്ക്ക് മാത്രം അതെങ്ങനെ സാധിച്ചു.

ചൈനീസ് പ്രസിഡന്റ് കൊറോണ വൈറസിനെതിരായ വിജയം ഔദേ്യാഗികമായി പ്രഖ്യാപിച്ചു. ഇങ്ങനെയെങ്കില്‍ ന്യായമായും സംശയിക്കണം. ഇതൊരു യുദ്ധമായിരുന്നു. ലോകം കീഴടക്കാനുള്ള ചൈനയുടെ യുദ്ധം. ചൈനയുടെ അയല്‍രാജ്യങ്ങളിലൊന്നും മരണം കാര്യമായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്തതും സംശയമുണര്‍ത്തുന്നു. ശക്തമായ സാമ്പത്തിക അടിത്തറയുള്ള യുഎസിനെ പോലും തകര്‍ത്തെറിയുകയാണ് കൊറോണ. അങ്ങനെയെങ്കില്‍ ചൈനയ്ക്കു മേല്‍ സാമ്പത്തിക അധീശത്വം സ്ഥാപിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് യുഎസിന് അടി കിട്ടിയിരിക്കുന്നത്. യുഎസിന്റെ സഖ്യകക്ഷികളെന്ന് എക്കാലവും പാട്ടുപാടി നടന്നിരുന്ന യൂറോപ്യന്‍ യൂണിയന്റെ അവസ്ഥ നോക്കൂ. എല്ലായിടത്തു നിന്നും മുഴങ്ങുന്നത് മരണഗീതങ്ങള്‍. ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങള്‍ സേഫ്. പണത്തിന്റെ കൊഴുപ്പില്‍ അഹങ്കരിച്ചു നടന്നവരുടെ ശവശരീരങ്ങള്‍ വലിയ ട്രക്കില്‍ കൊണ്ടു പോയി കൂട്ടത്തോടെ കുഴിച്ചു മൂടുന്നു. ശരിക്കും ഇതൊരു ചതിയുടെ കഥയാണോ?

കൊറോണ വൈറസ് ഉപയോഗിച്ച് ചൈനക്കാര്‍ ലോകത്തെ വഞ്ചിച്ചോ? അവര്‍ അവരുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിച്ചുവോ?! അങ്ങനെ വേണം കരുതാന്‍ എന്ന നിലയ്ക്കുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉയര്‍ന്ന മൂല്യവര്‍ദ്ധിത സാങ്കേതിക കമ്പനികളിലെ തങ്ങളുടെ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് ചൈനീസ് സര്‍ക്കാരിന് വിറ്റശേഷം അമേരിക്കക്കാരും യൂറോപ്യന്മാരും ചിന്തിക്കുന്നത് ഇതാണ്. അവരുടെ അഭിപ്രായത്തില്‍, ചൈനീസ് നേതൃത്വം ഒരു "സാമ്പത്തിക തന്ത്രം" ഉപയോഗിച്ചു. അത് എല്ലാവരേയും എളുപ്പത്തില്‍ ചതിച്ചു. യൂറോപ്യന്‍ നിക്ഷേപകരെ ഒഴിവാക്കാന്‍ ഉയര്‍ന്ന രാഷ്ട്രീയ തന്ത്രം നടപ്പാക്കി ചൈന ശ്രമിക്കുന്നില്ലെന്ന് വരുത്തിക്കൊണ്ടായിരുന്നു ഈ നീക്കം. ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണച്ച് യുഎസ് സമ്പദ്‌വ്യവസ്ഥയെ മറികടക്കുക എന്ന രാഷ്ട്രതന്ത്രം മനസ്സിലാക്കിയാണ് ട്രംപ് ഭരണകൂടം ചൈനീസ് നിര്‍മ്മിത വസ്തുക്കള്‍ക്കെല്ലാം നികുതി ഏര്‍പ്പെടുത്തിയത്. അന്നു തൊട്ട് നോക്കി വച്ചിരുന്ന ബയോളജിക്കല്‍ വെപ്പണ്‍ ആയിരുന്നു കൊറോണ എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്. ഇത് അഭ്യൂഹമായിരിക്കാം, എന്നാല്‍ ചിന്തിക്കുമ്പോള്‍ എന്തോ സത്യമുണ്ടെന്നു തോന്നുന്നില്ലേ?

ചൈനീസ് സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കാനും പാപ്പരാക്കാനും യൂറോപ്യന്‍മാരും അമേരിക്കക്കാരും നടത്തിയ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരച്ചടിയേറ്റിരിക്കുന്നത്. ചൈന ഒരു ജനതയെ മുഴുവന്‍ ബലിയര്‍പ്പിക്കുന്നതിനുപകരം നൂറുകണക്കിന് പൗരന്മാരെ ബലിയര്‍പ്പിച്ചു ..! ഈ തന്ത്രത്തിലൂടെ, ചൈന "എല്ലാവരേയും വഞ്ചിക്കുന്നതില്‍" വിജയിച്ചു, കാരണം രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം 20 ബില്യണ്‍ ഡോളര്‍ കൊയ്യുകയും ചൈനീസ് പ്രസിഡന്റ് യൂറോപ്യന്‍ യൂണിയനെയും അമേരിക്കന്‍ ഐക്യനാടുകളെയും ലോകത്തിന്റെ കണ്ണില്‍ വഞ്ചിക്കുന്നതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.

അതായത് കൃത്യമായി പറഞ്ഞാല്‍ ചൈനയില്‍ വന്‍ നിക്ഷേപം നടത്തിയത് മുഴുവന്‍ അമേരിക്കക്കാരും യൂറോപ്യന്മാരും ആയിരുന്നു. ഇവിടുത്തെ ഓഹരികളുടെ 90 ശതമാനവും കൈവച്ചതും വിദേശികളായിരുന്നു. അതു തിരിച്ചു പിടിച്ച് ചൈനയുടെ സാമ്പത്തികശക്തി മെച്ചപ്പെടുത്താന്‍ ചൈന കരുനീക്കം നടത്താന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു. എന്നാല്‍ ഇക്കാര്യം മണത്തറിഞ്ഞ യുഎസ്-യൂറോപ് സഖ്യം ഇത്തരം സാമ്പത്തിക യുദ്ധത്തെ പ്രതിരോധിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇന്ന് കൊറോണയ്ക്ക് മുന്നില്‍ അവര്‍ അടിയറവ് പറഞ്ഞു.

കൊറോണ വൈറസിന് മുമ്പ്, "ടെക്‌നോളജി ആന്റ് കെമിക്കല്‍സ്" പ്രൊഡക്ഷന്‍ പ്ലാന്റുകളിലെ നിക്ഷേപ പദ്ധതികളിലെ ഓഹരികള്‍ യൂറോപ്യന്‍, അമേരിക്കന്‍ നിക്ഷേപകരുടെ ഉടമസ്ഥതയിലായിരുന്നു ..! ഇതിനര്‍ത്ഥം ലൈറ്റ്, ഹെവി സാങ്കേതിക, രാസ വ്യവസായങ്ങളില്‍ നിന്നുള്ള ലാഭത്തിന്റെ പകുതിയിലേറെയും വിദേശ നിക്ഷേപകരുടെ കൈകളിലേക്കാണ്, ചൈനീസ് ട്രഷറിയിലേക്കല്ല പോയതെന്ന യാഥാര്‍ത്ഥ്യമായിരുന്നു. ഇത് ചൈനീസ് കറന്‍സി യുവാന്റെ തുടര്‍ച്ചയായ പതനത്തിലേക്കു നയിച്ചു.

മാരകമായ വൈറസ് പടരാതിരിക്കാന്‍ മാസ്ക് വാങ്ങാന്‍ ചൈനയ്ക്ക് കഴിഞ്ഞില്ല എന്ന വാര്‍ത്ത പോലും വ്യാപകമായിരുന്നു. ഈ അഭ്യൂഹങ്ങളും ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവനയും ചൈനയിലെ ടെക്‌നോളജി കമ്പനികളുടെ ഓഹരികളുടെ വില കുത്തനെ കുറയാന്‍ കാരണമായി. കൂടാതെ ചരിത്രത്തില്‍ "മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം "വിദേശ" നിക്ഷേപകരുടെ സാമ്രാജ്യങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് വില്‍പനയ്‌ക്കെത്തുക. അതും ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം. അതായത് ചൈന തകര്‍ന്നു എന്നു ചൈന തന്നെ വരുത്തി തീര്‍ത്തതോടെ ചൈനയിലെ വന്‍ നിക്ഷേപങ്ങളുടേ മേലുള്ള വിദേശ ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞു. അത് ഏറ്റവും താഴ്ന്ന വിലയിലെത്താന്‍ നോക്കിയിരുന്ന ചൈനീസ് സര്‍ക്കാര്‍ അതു പതുക്കെ സ്വന്തമാക്കുകയും ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ചൈനയ്‌ക്കൊന്നും സംഭവിച്ചിട്ടില്ല. ഇതാ കൊറോണ ബാധിച്ചിടത്തു നിന്നു നൂറു ദിവസം കഴിയുമ്പോള്‍ ചൈന നടുവു നിവര്‍ത്തി നിന്നു ചിരിക്കുന്നു. വികസിത രാജ്യപ്രമുഖര്‍ കിതയ്ക്കുന്നു.
 യൂറോപ്യന്‍, അമേരിക്കന്‍ നിക്ഷേപ ഫിനാന്‍സിയര്‍മാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും വളരെ വൈകിപ്പോയിരുന്നു. കാരണം ഷെയറുകള്‍ ചൈനീസ് സര്‍ക്കാരിന്‍റെ കൈയിലായി കഴിഞ്ഞിരുന്നു. ഈ പ്രക്രിയയില്‍ ചൈനീസ് മണ്ണില്‍ സ്ഥാപിച്ച മിക്ക വിദേശ കമ്പനികളെയും അവര്‍ ദേശസാല്‍ക്കരിച്ചു. ഒരു രാഷ്ട്രീയ പ്രതിസന്ധിയോ ഒരു വെടിയുണ്ട പോലും നഷ്ടപ്പെടുത്താതെ. പക്ഷേ, അവര്‍ മൂവായിരം പേരുടെ ജീവന്‍ ബലി കൊടുത്തു. ചൈനീസ് ഭാഷയില്‍ പറഞ്ഞാല്‍ രാജ്യത്തിന് ആവശ്യമില്ലാത്ത വസ്തുവകകളായിരുന്നു അതൊക്കെയും. അതിനെ നശിപ്പിച്ചതില്‍ അവര്‍ക്ക് തെല്ലും ഖേദമില്ലത്രേ!

ചൈന ആന്‍റി വൈറസ് വാക്‌സിന്‍ പുറത്തെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ലക്ഷ്യം ലഭിച്ചതിനുശേഷം റഫ്രിജറേറ്ററുകളുടെ അലമാരയില്‍ ആദ്യം മുതല്‍ സ്വന്തമാക്കി വച്ചിരുന്ന ഈ വാക്‌സിന് ഇപ്പോള്‍ അണുബോംബിനേക്കാള്‍ വിലയാണെന്ന് അവര്‍ക്കറിയാം.

(ഈ ലേഖനം https://thespeaktoday.com/2020/03/15/china-officially-announces-victory-over-the-corona-virus/ എന്ന വെബ്‌സൈറ്റിലെ വാര്‍ത്തയുടെ ചുവടു പിടിച്ച് തയ്യാറാക്കിയത്. ലേഖകന് ഇതിന്റെ വസ്തുതയുമായി മറ്റു ബന്ധമൊന്നുമില്ല)



Facebook Comments
Share
Comments.
image
josecheripuram
2020-03-25 12:28:49
There was something fishy going around China&other countries,It may be true or false?No one knows exactly what went wrong&where.Nations play any dirty games to succeed.Economy all over the world is in shamble,to recover it may take years.
image
Boby Varghese
2020-03-25 08:01:52
The international body should hold China accountable for the death of thousands of people and the destruction of trillions of dollars of economy. China hid the details of the virus for more than a month. China's biggest strength is Joe Biden and CNN. The new Axis alliance is China, Russia and Iran. They want to get rid of Donald Trump at any cost. China hates Trump because of his trade policy. Russia hates Trump because of the collapse in oil price. Oil is their biggest asset. Iran hates Trump because he cancelled the agreement Obama created.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut