Image

തമിഴ്‌നാട്ടില്‍ ആദ്യ കോവിഡ് മരണം, 54കാരന്‍ മരിച്ചു

Published on 24 March, 2020
തമിഴ്‌നാട്ടില്‍ ആദ്യ കോവിഡ് മരണം, 54കാരന്‍ മരിച്ചു
ചെന്നൈ : തമിഴ്‌നാട്ടില്‍ ആദ്യ കോവിഡ് മരണം. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. പ്രമേഹ രോഗിയായിരുന്നു. ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക