Image

മരണം 17,226, രോഗബാധിതര്‍ നാലുലക്ഷത്തിലേക്ക്, വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നു

Published on 24 March, 2020
മരണം 17,226, രോഗബാധിതര്‍ നാലുലക്ഷത്തിലേക്ക്, വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നു
വാഷിങ്ടണ്‍: കൊറോണ മഹാമാരി ലോകത്തെ മുക്കിലും മൂലയിലും വരെ എത്തിയതോടെ അടച്ചിടലിന് ഉത്തരവിട്ട് കൂടുതല്‍ രാജ്യങ്ങള്‍. ഭീതിയൊഴിയാറായിട്ടില്ലെന്നും വൈറസിന്റെ വ്യാപനം അതിവേഗം വര്‍ധിക്കുകയാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കി. ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ രോഗബാധിതരാകുന്നതാണ് മറ്റൊരു വെല്ലുവിളി. വൈറസിനുനേരെ പോരാട്ടം ശക്തമാക്കാന്‍ ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയോടെ ലോകത്ത് മരണം 17,226 ആയി. 195 രാജ്യങ്ങളിലായി 3,94,614 പേരെയാണ് ഇതുവരെ വൈറസ് ബാധിച്ചത്. 1,03,380 പേര്‍ ഇതുവരെ രോഗമുക്തിനേടി. പ്രഭവസ്ഥാനമായ ചൈനയില്‍ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ച 78 പുതിയ കേസുകളെത്തിയതോടെ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി. ഏഴുമരണവും അവിടെ റിപ്പോര്‍ട്ടുചെയ്തു. ഇറ്റലിയില്‍ തിങ്കളാഴ്ച 602 പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 63,928 ആയി. സ്‌പെയിനില്‍ 4537 പേര്‍ക്കുകൂടി വൈറസ് ബാധിക്കുകയും 385 പേര്‍ മരിക്കുകയുംചെയ്തു. യു.എസില്‍ 2434 പുതിയകേസുകളും 29 മരണവുമുണ്ട്. ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ വൈറസ് ബാധിതരുള്ളത് യു.എസിലാണ്. 46,168 പേരാണ് അവിടെ രോഗബാധിതര്‍. മരണം 495 ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക