Image

ഒ.സി.ഐ. കാര്‍ഡ്, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കോണ്‍സുലേറ്റുകള്‍ സ്വീകരിക്കില്ല

Published on 24 March, 2020
ഒ.സി.ഐ. കാര്‍ഡ്, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കോണ്‍സുലേറ്റുകള്‍ സ്വീകരിക്കില്ല
ന്യു യോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും ഒ.സി.ഐ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. മെയിലിലും ഇവ സ്വീകരിക്കുന്നതല്ല.

എന്നാല്‍ പാസ്‌പോര്‍ട്ട് അത്യാവശ്യമായി വേണ്ടവര്‍ കാരണം കാണിച്ചു കൊണ്ട് കോണ്‍സുലേറ്റുകളിലേക്ക് ഈമെയില്‍ ചെയ്യണം. അത് അനുവദിച്ചാല്‍ അപേക്ഷയും മറ്റും തപാലില്‍ അയക്കാം
മിസലേനിയസ് സര്‍വീസുകള്‍ തപാല്‍ വഴി മാത്രമേ സ്വീകരിക്കൂ.

ഇതേസമയം എച്ച്-1 വിസയിലുള്ള പലരും ജോലി ഇല്ലാത്തതിനാല്‍ വിഷമത്തിലായി. ജോലി ഇല്ലെങ്കില്‍ എച്ച്-1 വിസക്കാര്‍ക്ക് അണ്‍ എമ്പ്‌ളോയ്‌മെന്റ് അലവന്‍സ് കിട്ടില്ല. ജോലി നഷ്ടപ്പെടുന്നതോടേ അവരുടെ വിസ തീരുകയും തിരിച്ചു പോകേണ്ടി വരികയും ചെയ്യുന്നതു കൊണ്ടാണിത്.

എച്ച്-1 വിസയിലുള്ളവര്‍ക്കു വിസ കാലാവധിയില്‍ ഇളവ് നല്കണമെന്ന് ഇമ്മിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ആവശ്യപ്പെട്ടു

എച്ച്-4 സ്റ്റാറ്റസുള്ള പങ്കാളിക്ക് അണ്‍ എമ്പ്‌ളൊയ്‌മെന്റ് അലവന്‍സ് ലഭിക്കാം. പക്ഷെ പങ്കാളിയുടെ എച്ച്-1 വിസ സാധു ആണെങ്കില്‍ മാത്രമേ എച്ച്-4 നിലനില്‍ക്കുകയുള്ളു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക