Image

ഇന്ത്യയില്‍ ഏപ്രില്‍ 14 വരെ തീവണ്ടികള്‍ ഓടില്ല

Published on 24 March, 2020
ഇന്ത്യയില്‍ ഏപ്രില്‍ 14 വരെ തീവണ്ടികള്‍ ഓടില്ല


ന്യൂഡല്‍ഹി: ഏപ്രില്‍ 14 വരെ തീവണ്ടികള്‍ ഓടില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയില്‍വെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചരക്കു തീവണ്ടികള്‍ ഓടും. അവശ്യ വസ്തുക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനാണിത്.  

മാര്‍ച്ച് 31 വരെ തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തുവെക്കുന്നുവെന്നാണ് റെയില്‍വെ നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഏപ്രില്‍ 14 വരെ നീട്ടിയത്. സബര്‍ബന്‍  ട്രെയിനുകളും നിര്‍ത്തിവച്ചിട്ടുണ്ട്. ആശുപത്രി കിടക്കകളും ട്രോളികളും അടക്കമുള്ളവ നിര്‍മ്മിക്കുന്നകാര്യം പരിഗണിക്കണമെന്ന് റെയില്‍വെയുള്ള എല്ലാ നിര്‍മാണ യൂണിറ്റുകളോടും  റെയില്‍വെ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക