Image

ദിവസക്കൂലിക്കാര്‍ക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും: പത്തുലക്ഷം നല്‍കി താരകുടുംബം

Published on 24 March, 2020
ദിവസക്കൂലിക്കാര്‍ക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും: പത്തുലക്ഷം നല്‍കി താരകുടുംബം


കൊറോണ വൈറസ് ജാഗ്രതയിലാണ് ലോകമെങ്ങും. കര്‍ശന നടപടികളിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്ത് ഇറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദിവസക്കൂലിക്ക് ജോലി ചെയ്ത് കുടുംബം നോക്കുന്നവരെയാണ്. എല്ലാ മേഖലയിലെ പൊതു പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഷൂട്ടിംഗ് അടക്കം നിര്‍ത്തി വെച്ച തമിഴ്നാട്ടില്‍ സിനിമാ മേഖലയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നടന്മാരായ സൂര്യയും കാര്‍ത്തിയും അച്ഛന്‍ ശിവകുമാറും രംഗത്തെത്തിയിരിക്കുകയാണ്. പത്തുലക്ഷം രൂപയാണ് ദിവസ വേതനക്കാര്‍ക്ക് താരകുടുംബം നല്‍കിയത്. ജീവനക്കാര്‍ക്ക് നല്‍കാന്‍ ഈ തുക ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരങ്ങള്‍ കൈമാറിയത്. ഉപജീവന മാര്‍ഗം ഇല്ലാതായ തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുംബം സഹായവുമായെത്തിയത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക