Image

21 ദിവസം ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് മോദി ചിന്തിച്ചില്ല- വിമര്‍ശനവുമായി മേഴ്സിക്കുട്ടിയമ്മ

Published on 24 March, 2020
21 ദിവസം ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് മോദി ചിന്തിച്ചില്ല- വിമര്‍ശനവുമായി മേഴ്സിക്കുട്ടിയമ്മ


തിരുവനന്തപുരം: രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഈ ദിവസങ്ങളില്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തത് നിരാശാജനകമാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.  21 ദിവസം വീടിന് പുറത്തിറങ്ങരുതെന്നും വീട് ലക്ഷ്മണരേഖയായി കരുതണമെന്നും പറയുന്ന പ്രധാമന്ത്രി ആ ദിവസങ്ങളില്‍ വീട്ടിനുള്ളിലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്നത് ചിന്തിക്കാതെ പോയത് അത്ഭുതകരമായ കാര്യമാണെന്നും അത് ഏറെ സങ്കടപ്പെടുത്തിയെന്നും 
മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആരോഗ്യമേഖലയ്ക്ക് മാത്രമാണ്. അത് വേണ്ടതുമാണ്. എന്നാല്‍ പ്രധാനമന്ത്രി മറ്റുമേഖലകളെക്കുറിച്ചൊന്നും പരാമര്‍ശിച്ചില്ലെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാണിച്ചു.

Join WhatsApp News
VJ Kumr 2020-03-24 14:33:50
കേരളത്തിലെ സാധാരണക്കാർക്ക് സഹായം ആയീ കേരളാ സർക്കാർ 20,000 കോടി രൂപയുടെ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ . മറ്റു സംസ്ഥാനങ്ങളും അതുപോലുള്ള ധന സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ , എന്തെ ശരിയല്ലേ ????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക