Image

രാത്രി 12 മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് പരിപൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

Published on 24 March, 2020
രാത്രി 12 മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് പരിപൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ന് രാത്രി മുതൽ  രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. 
 21 ദിവസത്തേക്കാണ് രാജ്യം ലോക്ക്ഡൗൺ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ജനതാ കര്‍ഫ്യുവില്‍ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് നന്ദി പ്രധാനമന്ത്രി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

സാമൂഹ്യഅകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തില്‍ വികസിതരാജ്യങ്ങള്‍ പോലും തകര്‍ന്നുവീഴുന്നു. ആവശ്യമായ നടപടികള്‍ എടുത്തിട്ടും കൊറോണ പടര്‍ന്നുപിടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക