Image

കൊവിഡ് 19- രുചിയും മണവും നഷ്ടപ്പെടുന്നവർ ഡോക്ടറെ സമീപിക്കണം.

: പി.പി.ചെറിയാൻ Published on 24 March, 2020
കൊവിഡ്  19- രുചിയും മണവും നഷ്ടപ്പെടുന്നവർ ഡോക്ടറെ സമീപിക്കണം.

.യൂട്ടാ -രുചിയും മണവും നഷ്ടപ്പെട്ടു എന്ന് തോന്നിയാൽ ഉടനെ സമീപത്തുള്ള ഡോക്ടർമാരെ സമീപിച്ചു പരിശോധനയ്ക്ക് വിധേയമാകണമെന്നു യു.എസ്.ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളിൽ ഏറ്റം പ്രധാനമാണിത്.അങ്ങനെയുള്ളവർ സ്വയം ഐസലേഷനിൽ പ്രവേശിക്കണമെന്നും അധികൃതർ അറിയിച്ചു.മാർച്ച് 22 ന് ഇത് സംബന്ധിച്ച് ഒദ്യോഗിക അറിയിപ്പ് നൽകി.
     അമേരിക്കൻ അക്കാദമി ഓഫ് ഓട്ടോ ലാറിൻ ജോളണ്ടി ഹെഡ് ആൻറ് നെക് സർജറി വിഭാഗവുമായി സഹകരിച്ച് അമേരിക്കൻ ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് രുചിയും മണവും നഷ്ടപ്പെടുന്നത് കൊറോണയുടെ പ്രധാന ലക്ഷണമാണെന്നു കണ്ടെത്തിയത്.
    അനോസ്മി എന്ന പേരിൽ അറിയപ്പെടുന്ന മണം നഷ്ടപ്പെടൽ കൊറോണ പോസിറ്റീവ് രോഗികളിൽ ധാരാളം കണ്ടു വരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
   യൂട്ടായിലെ ജാസ് സ്റ്റാർ റൂഡി ഗോബർട്ടിന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയപ്പോൾ രുചിയും ഗന്ധവും തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നുവെന്ന് റൂഡി എഴുതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക