Image

കോവിഡ് 19: ന്യൂയോര്‍ക്ക് ഉള്‍പ്പടെ മൂന്നു നഗരങ്ങളില്‍ പട്ടാളമിറങ്ങി

Published on 23 March, 2020
കോവിഡ് 19: ന്യൂയോര്‍ക്ക് ഉള്‍പ്പടെ മൂന്നു നഗരങ്ങളില്‍ പട്ടാളമിറങ്ങി
ന്യൂയോര്‍ക്ക്: വൈറസ് അതിവേഗം പടരുന്നതോടെ യു.എസില്‍ മൂന്ന് പ്രധാനനഗരങ്ങളില്‍ പട്ടാളത്തെ വിന്യസിച്ചു. തലസ്ഥാനമായ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ ഇറക്കാന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഉത്തരവിട്ടു. ഇതുവരെ 458 പേരാണ് യു.എസില്‍ മരിച്ചത്. 35,000ത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അതിനിടെ ന്യൂയോര്‍ക്ക് നഗരം അനിശ്ചിതകാലത്തേക്ക് അടയ്ക്കുന്നതായി മേയര്‍ ബില്‍ ഡേ ബ്ലാസിയോ പറഞ്ഞു. ന്യൂയോര്‍ക്ക് യു.എസിന്റെ വൈറസ് വ്യാപനകേന്ദ്രമായിമാറിയ സാഹചര്യത്തിലാണിത്. പത്തുദിവസത്തിനുള്ളില്‍ നഗരത്തിലെ വെന്റിലേറ്ററുകള്‍ നിറയുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് സ്ഥിരീകരിച്ച വൈറസ് കേസുകളില്‍ അഞ്ചുശതമാനത്തോളം ന്യൂയോര്‍ക്കിലാണെന്നാണ് കണക്ക്. ന്യൂയോര്‍ക്കില്‍ 16,887 പേരിലാണ് വൈറസ് പടര്‍ന്നത്. 150ലേറെപ്പേര്‍ മരിച്ചു. മെഡിക്കല്‍ ഉപകരണ നിര്‍മാണക്കമ്പനികളെ ദേശസാത്കരിക്കണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക